ഇന്ത്യന്‍ സ്കൂളിന് സ്വന്തം എന്‍ട്രന്‍സ് പരിശീലന കേന്ദ്രം

മനാമ: ഇന്ത്യയിലും വിദേശത്തും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി ഇന്ത്യന്‍ സ്കൂളില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്‍റര്‍ തുടങ്ങി. ഇതിന് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അംഗീകാരമുണ്ട്. ‘ഐ.എസ്.ബി. എന്‍ട്രന്‍സ് അക്കാദമി’ എന്ന് പേരിട്ട സ്ഥാപനത്തിന്‍െറ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഘാനി സാലിഹ് അല്‍ ശുവൈല നിര്‍വഹിച്ചു. ഈസ ടൗണ്‍ കാമ്പസിലെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ ടെസ്റ്റ്, ജോയിന്‍റ് എഞ്ചിനിയറിങ് എക്സാം, കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് തുടങ്ങിയവക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കും. 
സെക്രട്ടറി ഷെമിലി പി.ജോണ്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, കമ്മിറ്റി അംഗങ്ങളായ ഖുര്‍ശിദ് ആലം, ജയ്ഫര്‍ മെയ്ദനി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, എന്‍ട്രന്‍സ് കോച്ചിങ് കോഓഡിനേറ്റര്‍ സുദീപ്തോ സെന്‍ഗുപ്ത, വൈസ് പ്രിന്‍സിപ്പലുമാര്‍ എന്നിവര്‍ ഉദ്ഘാടന വേളയില്‍ പങ്കെടുത്തു. 
ഒമ്പത്, പത്ത് ക്ളാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്‍ കോഴ്സ്, 11, 12 ക്ളാസുകള്‍ക്കായി അഡ്വാന്‍സ്ഡ് കോഴ്സ് എന്നിവയാണ് ഒരുക്കുന്നത്. ഇതിനായി യോഗ്യതയും പരിചയവുമുള്ള അധ്യാപകരെ നിയമിക്കുമെന്ന് സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. നിലവിലുള്ള അധ്യാപകരുടെ സേവനവും ഉപയോഗപ്പെടുത്തും. ഉദ്ഘാടനവേളയില്‍ മിഡില്‍ സെക്ഷന്‍ വിദ്യാര്‍ഥികള്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വിനോദ് നന്ദി രേഖപ്പെടുത്തി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.