ഫീസ് വര്‍ധനയെ ചൊല്ലി ഇന്ത്യന്‍ സ്കൂളില്‍ പ്രതിഷേധം

മനാമ: ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനക്കെതിരെ ഒരു സംഘം രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. ഇന്നലെ റിഫ ക്യാമ്പസിലാണ് സ്കൂള്‍ അധികൃതരുമായി വാക്കേറ്റം നടന്നത്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ പുതുക്കിയ ഫീസ് അടച്ചാല്‍ മാത്രമേ സെപ്റ്റംബറിലെ ഫീസ് അടക്കാന്‍ കഴിയൂ എന്ന നിബന്ധനയെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്ന് ഇരുവിഭാഗം യു.പി.പി നേതാക്കും പറഞ്ഞു. ഒരു മാസത്തെ ഫീസ് അടക്കാനുള്ള തുക മാത്രം കരുതി വന്ന നിരവധി രക്ഷിതാക്കളും പ്രതിഷേധമുയര്‍ത്തിയതായി അജയ് കൃഷ്ണന്‍, എഫ്.എം.ഫൈസല്‍, സഹീര്‍, അബ്ബാസ്, റഫീഖ് അബ്ദുള്ള, യു.കെ.അനില്‍ തുടങ്ങിയവര്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സെപ്റ്റംബറിലെ ഫീസ് മാത്രമായി അടക്കുവാനുള്ള സൗകര്യം ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂള്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകില്ളെന്നും ഫീസ് വര്‍ധനയുടെ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പിന്നീട് വ്യക്തമാക്കി. ഒന്നിച്ച് ഫീസ് അടക്കാന്‍ പ്രയാസമുള്ള രക്ഷിതാക്കള്‍ക്ക് ഇന്‍സ്റ്റാള്‍മെന്‍റ് സൗകര്യം നല്‍കും. രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കില്ല. സ്കൂളിന്‍െറ നിലനില്‍പ്പിനും സുഖകരമായ നടത്തിപ്പിനും വേണ്ടിയാണ് നേരിയ ഫീസ് വര്‍ധന ഏര്‍പ്പെടുത്തിയതെന്നും ഇതിനെതിരായ പ്രചാരണങ്ങള്‍ തള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.