ജോ​മോ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്​ അ​യ​ച്ചു​ത​ന്ന ചി​ത്രം

കൊ​ഴി​ഞ്ഞു പോ​യൊ​രു പു​ഞ്ചി​രി

കൊ​ഴി​ഞ്ഞു പോ​യൊ​രു പു​ഞ്ചി​രി


മ​നാ​മ: ഹൃ​ദ​യ​ത്തി​ൽ​നി​ന്നു​തി​രു​ന്ന ഒ​രു പു​ഞ്ചി​രി​യാ​യി​രു​ന്നു ജോ​മോ​ൻ. പ​രി​ച​യ​പ്പെ​ടു​ന്ന​വ​രി​ലേ​ക്ക് സ്നേ​ഹ​ത്തി​െൻറ​യും ക​രു​ത​ലി​െൻറ​യും ന​റു​മ​ണ​മാ​യി പ​ട​ർ​ന്നു​ക​യ​റു​ന്ന പു​ഞ്ചി​രി. അ​കാ​ല​ത്തി​ൽ കൊ​ഴി​ഞ്ഞു​പോ​യ ആ ​പു​ഞ്ചി​രി​യെ നു​റു​ങ്ങു​ന്ന ഹൃ​ദ​യ​ത്തോ​ടെ ഓ​ർ​മി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സ ലോ​കം. ജോ​മോ​ൻ കു​രി​ശി​ങ്ക​ൽ, ബ​ഹ്‌​റൈ​ൻ എ​ന്ന് പ​റ​ഞ്ഞു സൈ​ൻ ഓ​ഫ്‌ ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ചി​ര​പ​രി​ചി​ത​മാ​ണ്. മീ​ഡി​യ വ​ൺ, ജ​നം ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ജോ​മോ​ൻ 24 ന്യൂ​സ്‌ ചാ​ന​ലി​ൽ എ​ത്തി​യ​ത്. കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ട്ട വി​ഷ​മ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​തി​െൻറ തീ​വ്ര​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​െൻറ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് ക​ഴി​ഞ്ഞു.

പ്ര​വാ​സി​ക​ളെ നാ​ട്ടി​ൽ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ന് വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ലെ ആ​ദ്യ വി​മാ​നം ബ​ഹ്‌​റൈ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​പ്പോ​ൾ അ​തി​​െൻറ ആ​വേ​ശം പ​ക​ർ​ത്താ​ൻ ജോ​മോ​ൻ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വി​പു​ല​മാ​യ സൗ​ഹൃ​ദ വ​ല​യ​ത്തി​നു​ട​മ​യാ​യി​രു​ന്നു ജോ​മോ​ൻ. ഒ​പ്പം, സ്വ​ദേ​ശി​ക​ളു​മാ​യും അ​ദ്ദേ​ഹം അ​ടു​പ്പം സൂ​ക്ഷി​ച്ചു. ബ​ഹ്‌​റൈ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ജോ​മോ​ൻ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടും. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സൗ​ഹൃ​ദ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ അ​ദ്ദേ​ഹം പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നു.

പ്ര​സി​ദ്ധീ​ക​രി​ച്ചു കാ​ണാ​ൻ ക​ഴി​യാ​തെ പോ​യ ചി​ത്രംകൊ​ഴി​ഞ്ഞു പോ​യൊ​രു

പു​ഞ്ചി​രി

മ​നാ​മ: ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഒ​രു വാ​ട്സ്ആ​പ് സ​ന്ദേ​ശം. ഇ​ക്കാ... കാ​ഴ്ച​യി​ൽ ഞാ​നെ​ടു​ത്ത ഒ​രു ഫോേ​ട്ടാ പ്ര​സി​ദ്ധീ​ക​രി​ക്കു​മേ? തീ​ർ​ച്ച​യാ​യും... ഞാ​ൻ മ​റു​പ​ടി ന​ൽ​കി. പ​ത്ര​ത്തി​ൽ കൊ​ടു​ത്ത മെ​യി​ൽ െഎ​ഡി​യി​ലേ​ക്ക് നിെൻറ ഒ​രു ഫോേ​ട്ടാ അ​ട​ക്കം മെ​യി​ൽ അ​യ​ച്ചോ​ളൂ... വ്യാ​ഴാ​ഴ്ച മെ​യി​ൽ അ​യ​ച്ച​തി​നു ശേ​ഷം വി​ളി​ച്ചു. അ​ര മ​ണി​ക്കു​റി​ല​ധി​കം സം​സാ​രി​ച്ചു. കോ​വി​ഡ് സ​മ​യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ന്നെ​യാ​യി​രു​ന്നു വി​ഷ​യം. ത​െൻറ പ​ടം ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ അ​ച്ച​ടി​ച്ചു വ​രു​ന്ന​തി​ന് മുേ​മ്പ ജോ​മോ​ൻ വി​ട പ​റ​ഞ്ഞു. ജോ​മോെൻറ വി​യോ​ഗം ബ​ഹ്റൈ​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഒ​ന്ന​ട​ങ്കം ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി. 

നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കോ​ട്ട​യം പു​തു​പ്പ​ള്ളി ജോ​മോ​ൻ കു​രി​ശി​ങ്ക​ലി​െൻറ നി​ര്യാ​ണ​ത്തി​ൽ ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. ജോ​മോ​െൻറ നി​ര്യാ​ണ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി (എ​സ്.​എ​ൻ.​സി.​എ​സ്) അ​നു​ശോ​ചി​ച്ചു. ജോ​മോ​ൻ കു​രി​ശി​ങ്ക​ലി​‍െൻറ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്​​റി​ൻ പ്ര​തി​ഭ അ​നു​ശോ​ചി​ച്ചു. ജോ​മോ​െൻറ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു. ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ ജോ​മോ​െൻറ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

മ​നാ​മ: ജോ​മോ​ൻ കു​രി​ശി​ങ്ക​ലിെൻറ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു വേ​ദി​യാ​യ കേ​ര​ള മീ​ഡി​യ ഫോ​റം (കെ.​എം.​എ​ഫ്) ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് 8 മ​ണി​ക്ക് ഒാ​ൺ​ലൈ​നി​ൽ അ​നു​ശോ​ച​ന സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT