മനാമ: പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എ. ശിവതാണു പിള്ളയുമായി സംവദിക്കാൻ ഇന്ത്യൻ ക്ലബ് അവസരമൊരുക്കുന്നു. 26ന് ഇന്ത്യൻ ക്ലബിൽ വൈകീട്ട് 7.30 മുതൽ 9 വരെ നടക്കുന്ന ആദരിക്കൽ പരിപാടിയോടനുബന്ധിച്ചാണ് സംവാദത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കമ്യൂണിറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. ഡോ. എ. ശിവതാണു പിള്ള 2023 നവംബർ 25ന് ബഹ്റൈനിൽ എത്തും. ഐ.എസ്.ആർ. ഒയിലേയും ഡി.ആർ.ഡി.ഒയിലേയും മുൻശാസ്ത്രജ്ഞനായ അദ്ദേഹം ബ്രഹ്മോസ്എയ്റോസ്പേസ്പ്രൈവറ്റ് ലിമിറ്റഡിന്റെ (1995-2014) സ്ഥാപക-സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമാണ്.
ടെക്നോളജി ലീഡർഷിപ് അവാർഡ്, ഡോ. വിക്രം സാരാഭായ് റിസർച് അവാർഡ്, രാജാ റാംമോഹൻ പുരസ്കാരം, ലോകമാന്യ തിലക് അവാർഡ്, പെർഫോമൻസ് എക്സലൻസ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രപതിയുടെ ലാൽ ബഹദൂർ ശാസ്ത്രി ദേശീയ അവാർഡും പത്മശ്രീ (2002), പത്മഭൂഷൺ (2013) എന്നിവയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.