മനാമ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ബഹ്റൈൻ ചാപ്റ്റർ, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ‘സ്പേസ് ആൻഡ് ഫ്യൂച്ചർ ഓഫ് ഹ്യുമാനിറ്റി’ വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ ചീഫ് കൺട്രോളറും ഐ.എസ്.ആർ.ഒ മുൻ പ്രഫസറുമായ ഡോ. എ. ശിവതാണു പിള്ള പ്രഭാഷണം നടത്തി.
ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു.നാഷനൽ സ്പേസ് സയൻസ് ഏജൻസി, ദെരാസത് ബഹ്റൈൻ, അഹ്ലിയ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈൻ പ്രതിനിധികൾ, എൻജിനീയേഴ്സ് കമ്യൂണിറ്റി അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.