കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

അഹ്‌ലൻ റമദാൻ പ്രഭാഷണവും സി.എച്ച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും ഇന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ്യാ​ഴാ​ഴ്ച ന​ട​ത്തു​ന്ന അ​ഹ്‌​ല​ൻ റ​മ​ദാ​ൻ, സി.​എ​ച്ച് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ്‌ പ്ര​ഫ. ഖാ​ദ​ർ മൊ​യ്‌​ദീ​ൻ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ വി​ധ​വ​ക​ൾ​ക്കും വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​വാ​സി വി​ധ​വ പെ​ൻ​ഷ​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും ജി​ല്ല ക​മ്മി​റ്റി സി.​എ​ച്ച് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പി​ച്ച പ്ര​ഥ​മ സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​ന രം​ഗ​ത്ത് ഇ​ന്നു കാ​ണു​ന്ന സ​ർ​വ പു​രോ​ഗ​തി​ക്കും നി​ദാ​ന​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മു​ൻ കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ​യു​ടെ പേ​രി​ലു​ള്ള പ്ര​ഥ​മ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പ്ര​ഫ. ഖാ​ദ​ർ മൊ​യ്‌​ദീ​ൻ, ഡോ. ​സു​ബൈ​ർ ഹു​ദ​വി​ക്ക് സ​മ്മാ​നി​ക്കും. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​യ ബി​ഹാ​റി​ലെ വി​ദ്യാ​ഭ്യാ​സ പ​ര​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കി​ഷ​ൻ​ഗ​ഞ്ചി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് സു​ബൈ​ർ ഹു​ദ​വി​യെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. നൂ​റോ​ളം പേ​ർ​ക്ക് പ്ര​വാ​സി വി​ധ​വ പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ളി​ൽ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ജി​ല്ല കെ.​എം.​സി.​സി പെ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. വ​ട​ക​ര സി.​എ​ച്ച്. സെ​ന്റ​റി​ന്റെ കീ​ഴി​ൽ വ​രു​ന്ന മെ​ഡി​ക്ക​ൽ ലാ​ബ് തു​ട​ങ്ങി​യ ഒ​രു​പാ​ട് ക​ർ​മ​പ​ദ്ധ​തി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റ​മ​ദാ​നെ വ​ര​വേ​റ്റ് ഡോ. ​സു​ബൈ​ർ ഹു​ദ​വി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​സ്‍ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി മീ​ഡി​യ ക​ൺ​വീ​ന​ർ ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, ട്ര​ഷ​റ​ർ സു​ഹൈ​ൽ മേ​ല​ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്യാ​പ​ള്ളി, സ്വാ​ഗ​ത​സം​ഘം വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ നാ​സ​ർ ഹാ​ജി പു​ളി​യാ​വ്, ഫൈ​സ​ൽ ക​ണ്ടി​താ​ഴ, അ​ഷ്‌​റ​ഫ്‌ ന​രി​ക്കോ​ട​ൻ, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, ഷാ​ഹി​ർ ബാ​ലു​ശ്ശേ​രി മു​നീ​ർ ഒ​ഞ്ചി​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ahlan Ramadan speech and CH Memorial Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.