മനാമ: കുറഞ്ഞ തുകക്ക് വിമാനയാത്ര ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച 56കാരൻ അറസ്റ്റിൽ. യഥാർഥ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിലും ഇയാൾ പോസ്റ്റുകളിട്ടിരുന്നു. പലരിൽനിന്നും പണം വാങ്ങുകയും ചെയ്തു. സാധാരണ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ഇയാൾ പിന്നീട് കാൻസൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു.
നിയമനടപടികൾ സ്വീകരിച്ചെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും മുഹറഖ് പൊലീസ് പറഞ്ഞു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അജ്ഞാതരായ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും ലൈസൻസുള്ള ട്രാവൽ ഏജൻസികളിൽനിന്ന് മാത്രം ടിക്കറ്റെടുക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച സമാനമായ മറ്റൊരു കേസിൽ കാപിറ്റൽ ഗവർണറേറ്റ് പൊലീസ് 39കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.