സു​മ​ന​സ്സു​ക​ൾ സ​ഹാ​യി​ച്ചു; അ​ന​ന്യ​മോ​ൾ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​

മ​നാ​മ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യും മ​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്താ​നാ​കാ​തെ വി​ഷ​മി​ച്ചി​രു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ളു​ടെ ഒ​രു വ​യ​സ്സു പ്രാ​യ​മു​ള്ള അ​ന​ന്യ മോ​ൾ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച നാ​ട്ടി​ലെ​ത്തി കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ കു​ടും​ബം.

അ​ന​ന്യ​മോ​ളു​ടെ ക​ഴു​ത്തി​ലെ മു​ഴ ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ ഉ​ള്ള​താ​ണ്. വ​ള​രു​ന്തോ​റും മു​ഴ വ​ലു​താ​കു​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളാ​യ രാ​ജേ​ന്ദ്ര​നും ബി​ന്ദു​വും. ഈ ​മു​ഴ ശ​സ്ത്ര​ക്രി​യ ചെ​യ്തു മാ​റ്റാ​നാ​യി

മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഹോ​പ് ബ​ഹ്റൈ​ൻ സ്വ​രൂ​പി​ച്ചു ന​ൽ​കി​യ​ത്. ചി​കി​ത്സ ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​ന​ന്യ​മോ​ളു​ടെ അ​വ​സ്ഥ നേ​ര​ത്തേ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ലെ മ​റ്റു സം​ഘ​ട​ന​ക​ളും അ​ന​ന്യ​മോ​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ച്ചി​രു​ന്നു.

2016ൽ ​പ​വി​ഴ ദ്വീ​പി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​പ് (പ്ര​തീ​ക്ഷ) ബ​ഹ്റൈ​ന് അ​ശ​ര​ണ​രും ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​മാ​യ അ​നേ​കം പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ത-​വ​ർ​ഗ-​ദേ​ശ-​ഭാ​ഷാ ഭേ​ദ​മെ​ന്യേ എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ​യു​ടെ കൈ​ത്തി​രി​യാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ഭ​വ​ന വാ​യ്പ മു​ട​ങ്ങി 14ഉം 16​ഉം വ​യ​സ്സു​ള്ള പെ​ൺ​മ​ക്ക​ളും പ്രാ​യ​മാ​യ മാ​താ​വും ഭാ​ര്യ​യും അ​ട​ങ്ങി​യ കു​ടും​ബം ജ​പ്തി നേ​രി​ട്ട് തെ​രു​വി​ൽ ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ത്യ​ദാ​സി​ന് ലോ​ൺ തു​ക അ​ട​ച്ചു വീ​ട് വീ​ണ്ടെ​ടു​ത്തു ന​ൽ​കു​ക​യും ഉ​പ​ജീ​വ​ന​മാ​യി ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തു. ഹൃ​ദ​യ വാ​ൽ​വ്​ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ര​ഞ്ജി​ത് ലാ​ലി​െ​ന്‍റ ചി​കി​ത്സ​ക്കു വേ​ണ്ടി ധ​ന​സ​ഹാ​യം ന​ൽ​കാ​നും സാ​ധി​ച്ചു.

ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മൊ​ഹ്സി​ന്റെ അ​വ​സ്ഥ ബ​ഹ്റൈ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കാ​നും ചി​കി​ത്സ സ​ഹാ​യം ന​ൽ​കാ​നും കൂ​ട്ടാ​യ്മ​ക്ക്​ ക​ഴി​ഞ്ഞു. ഫു​ഡ്​ കി​റ്റ്​ വി​ത​ര​ണം, ര​ക്​​ത​ദാ​ന ക്യാ​മ്പ്, ഭ​ഷ​ണ വി​ത​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ തു​ട​ങ്ങി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യ്മ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​തു​ര​സേ​വ​ന​വും സാ​മൂ​ഹി​ക​സേ​വ​ന​വും മു​ഖ​മു​ദ്ര​മാ​ക്കി​യ പ്ര​തീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സി​ബി​ൻ സ​ലിം (33401786), അ​ഷ്ക​ർ പൂ​ഴി​ത്ത​ല (33950796) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ananya mol returning to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.