മനാമ: വിൽപനക്കും വിതരണത്തിനുമായി ലഹരി വസ്തുക്കൾ ഉണ്ടാക്കിയതിന് ആറുപേരെ അറസ്റ്റ് ചെയ്തതായി ദക്ഷിണ ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. സതേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിലാണ് അറസ്റ്റ് നടന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനും പൊതു ധാർമിക സംരക്ഷണത്തിനുമുള്ള ഡയറക്ടറേറ്റിന്റെ മൂന്ന് റിപ്പോർട്ടുകളെ തുടർന്നാണ് അറസ്റ്റ്. പ്രതികളുടെ പ്രായം, നാഷനാലിറ്റി എന്നിവ വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ലഹരി വസ്തുക്കൾ കൂടുതൽ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 996 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ഹോട്ട്ലൈനിൽ വിളിച്ച് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.