ഡോ. മർയം അൽ ജലാഹിമക്ക്​ പുരസ്​കാരം

മനാമ: നാഷനൽ ഹെൽത്ത്​​ റെഗു​ലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്​ബി അൽ ജലാഹിമക്ക്​ ഇൻറർനാഷനൽ ​േഡറ്റ കോർപറേഷ​െൻറ ആദരവ്​. മധ്യപൗരസ്​ത്യ മേഖലയിലെ ബിസിനസ്​ സി.ഇ.ഒമാരുടെ വിഭാഗത്തിൽ സുസ്ഥിരത, സേവന മേഖലയിലെ വളർച്ച, ഡിജിറ്റലൈസേഷൻ എന്നീ വിഭാഗങ്ങളിലെ മികവിനാണ്​ ആദരവെന്ന്​ ഐ.ഡി.സി വ്യക്തമാക്കി. കോവിഡ്​ കാലത്ത്​ വിവിധ സേവന മേഖലകളുടെ വികസനത്തിനും പരിഷ്​കരണത്തിനും അവർ ശ്രമിച്ചതായി അവാർഡ്​ നിർണയകമ്മിറ്റി വിലയിരുത്തി.

കോവിഡ്​ കാലത്ത്​ മികവുറ്റ പ്രവർത്തനം കാഴ്​ചവെക്കാനായത്​ അന്താരാഷ്​ട്ര തലത്തിൽ ബഹ്​റൈനെ ശ്രദ്ധേയമാക്കിയതായി ഡോ. ജലാഹിമ വ്യക്​തമാക്കി. സുസ്ഥിര വികസനം, സ്​ത്രീ ശാക്തീകരണം എന്നീ മേഖലകളിലും ബഹ്​റൈൻ ഏറെ മുൻപന്തിയിലാണ്​. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽഖലീഫയുടെയും ​കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെയും കാഴ്​ചപ്പാടുകൾ ഇതിനു​ വലിയ പങ്കുവഹിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ആദരവ്​ ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച അവർ ആരോഗ്യസേവന മേഖലയിൽ കൂടുതൽ മികവിനായി ​പ്രവർത്തിക്കുമെന്ന്​ വ്യക്തമാക്കുകയും ചെയ്​തു.

Tags:    
News Summary - Award to Dr. Maryam Al Jalahima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.