റോഡ് നിയമങ്ങള്‍ പാലിച്ച ഡ്രൈവര്‍മാര്‍ക്ക് ആദരം

മനാമ: റോഡ് നിയമങ്ങള്‍ പാലിച്ച ഡ്രൈവര്‍മാരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദരം. ട്രാഫിക് നിരീക്ഷണ വിഭാഗത് തി​​​െൻറ മേല്‍നോട്ടത്തിലാണ് അര്‍ഹരായ ഡ്രൈവര്‍മാരെ കണ്ടത്തെിയത്. ട്രാഫിക് വിഭാഗത്തി​​​െൻറ കാമറക്കണ്ണിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് 20 ദിനാറി​​​െൻറ ‘ഷുക്റന്‍’ പെട്രോള്‍ ഗിഫ്റ്റ് വൗച്ചര്‍ നല്‍കി. ട്രാഫിക് നിയമം ലംഘിക്കാത്തവരും അതി​​​െൻറ പേരില്‍ പിഴയടക്കാത്തവരുമായ ഡ്രൈവര്‍മാരെയാണ് ആദരിച്ചത്. സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴി ഏത് തരം നിയമ ലംഘനവും കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കുമെന്ന്​ ട്രാഫിക്​ വൃത്തങ്ങൾ വ്യക്​തതമാക്കി. വിവിധ റോഡുകളില്‍ വേഗത കണ്ടെത്തുന്നതിന് ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.

അതാത് റോഡുകളിലെ നിര്‍ണിത വേഗത്തേക്കാള്‍ കൂടുതലാണ് വാഹനത്തി​​​െൻറ വേഗതയെങ്കില്‍ പ്രസ്​തുത വാഹനത്തി​​​െൻറ നമ്പര്‍ രേഖപ്പെടുത്തപ്പെടും. റെഡ് സിഗ്​നൽ മുറിച്ചു കടക്കുന്നതും കണ്ടെത്താൻ കാമറകളുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിങും പിടികൂടുകയും ശിക്ഷ നല്‍കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷ രാജ്യത്തിലെ ജനങ്ങളുടെയും അവരുടെ സ്വത്തി​​​െൻറയും സുരക്ഷയാണെന്ന് കരുതുന്ന തരത്തിലേക്ക് ജനങ്ങളുടെ അവബോധം ശക്തിപ്പെടേണ്ടതുണ്ടെന്ന് വിജയികള്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.