ആശുപത്രിയോടുള്ള ‘കുട്ടിപ്പേടി’മാറ്റാന്‍ ബോധവല്‍ക്കരണം

മനാമ: കുട്ടികളുടെ ആശുപത്രി പേടി മാറ്റാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റിയാണ് ഇൗ വർഷ​െത്ത ​േബാധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. അവന്യൂസ് മാളിലെ ആശുപത്രി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നടത്തിയ ബോധവല്‍ക്കരണം വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും വിവിധ പരിപാടികളോടെ നടത്തിയത്.
കുട്ടികള്‍ക്ക് ആശുപത്രികളോടുള്ള ഭയമകറ്റുക, മരുന്നുകളോടുള്ള വെറുപ്പ്​ ഒഴിവാക്കുക, ആശുപ്രതി സേവനങ്ങളെന്താണെന്ന് മനസ്സിലാക്കി ക്കൊടുക്കുക തുടങ്ങിയവയാണ് ബോധവല്‍ക്കരണ പരിപാടിയില്‍ ഒരുക്കിയിരുന്നത്.

സമൂഹത്തിലെ പ്രധാന ഭാഗമാണ് കുട്ടികളെന്നും അതിനാല്‍ അവര്‍ക്കിടയില്‍ ആശുപത്രികളെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതുണ്ടെന്നും അറേബ്യ ഗള്‍ഫ് യൂണിവേഴ്സിറ്റി പി.ആര്‍ വിഭാഗം ഡയറക്ടര്‍ അബ്​ദുല്ല അല്‍ ഖത്താമി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിശീലനം ലഭിക്കാനും ഇത്തരം പരിപാടികള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി സഹകരിച്ച മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT