പൂമാത തെയ്യം മുതൽ മരുപ്പച്ചയിലെ കിനാക്കൾവരെ

മനാമ: കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്സരത്തി​​​െൻറ ഭാഗമായുള്ള സ്​കിറ്റ്​ മത്​സരത്തി​​​െൻറ ആദ്യദിനം ശ്രദ്ധേയമായി. ആകെയുള്ള 14 മത്​സരാർഥികളിൽ ആറുപേരാണ്​ കഴിഞ്ഞ ദിവസം മത്​സരിച്ചത്​. ആദ്യദിനത്തിലെ സ്​കിറ്റ്​ മത്​സരത്തിൽ ഷഫീല, സ്​മിത, നികേത വിനോദ്​, രാജേശ്വരി വിനോദ്​, സൗമ്യ ​, സ്വപ്​ന രാജീവ്​ എന്നിവരാണ്​ മത്​സരിച്ചത്​. ഭർത്താവും മക്കളും സുഹൃത്തുക്കളുമാണ്​ ഇവരുടെ സ്​കിറ്റുകളിൽ ഒപ്പം അഭിനയിക്കാൻ എത്തിയത്​. സാമൂഹിക വിഷയങ്ങളും ​െഎതീഹ്യങ്ങളും എല്ലാം സ്​കിറ്റുകൾക്ക്​ വിഷയമായി. തോരാമഴ എന്ന കവിതയാണ്​ സ്​മിതയും സംഘവും വേദിയിൽ എത്തിച്ചത്​. കായിക പ്രതിഭയായ വീട്ടമ്മ വീണ്ടും ട്രാക്കിലേക്ക്​ എത്തി വിജയപ്പതക്കം നേടുന്ന കഥയാണ്​ നികേത അവതരിപ്പിച്ചത്​.

ഒരു തമിഴ്​ഹ്രസ്വസിനിമയിൽ നിന്നുള്ള സന്ദേശത്തിന്​ അനുസരിച്ച്​ രൂപപ്പെടുത്തിയ ‘അമ്മമനസ്​’ രാജേശ്വരി വിനോദും ജലക്ഷാമത്തെ കേന്ദ്രീകരിച്ചുള്ള ‘മരുപ്പച്ച’യുമായി സ്വപ്​ന വിനോദും വടകരയിലെ ഒരു തെയ്യമായ പൂമാത പൊന്നമ്മയുടെ ജീവിതകഥ പറഞ്ഞ്​ സൗമ്യയുമെത്തി. സ്​കൂൾ, കോളജ്​ കാലത്ത്​ അഭിനയവും നൃത്തവും കൊണ്ടുനടന്നവരും എന്നാൽ പഠനകാലത്തിനുശേഷം അതെല്ലാം ഒാർമയായി കൊണ്ടുനടന്നവരുമായിരുന്നു ഇവരിൽ ചിലർ. മറ്റുചിലരാക​െട്ട ആദ്യമായി വേദിയിൽ എത്തിയവരും. അംഗനശ്രീ മത്​സരവും അതി​​​െൻറ ഭാഗമായുള്ള അനുഭവങ്ങളും ആവേശവും ആഹ്ലാദവും നൽകുന്നതാണെന്നാണ്​ മത്​സരാർഥികൾ സാക്ഷ്യപ്പെടുത്തുന്നത്​. വീടിന്​ അകത്ത്​ ചടഞ്ഞുകൂടിയിരുന്ന നിരവധി വീട്ടമ്മമാർക്ക്​ വേദിയിൽ എത്താൻ കിട്ടിയ അസുലഭ മുഹൂർത്തമാണ്​ ഇൗ മത്​സരമെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

ആദ്യമാദ്യം പരിഭ്രമം ആയിരുന്നെങ്കിൽ പിന്നീടത്​ ഉത്​സാഹത്തിന്​ വഴിയൊരുക്കി. ഇൗ മത്​സരത്തിൽ തങ്ങളുടെ കുടുംബത്തിൽ നിന്ന്​ ലഭിച്ച പ്രോത്​സാഹനത്തിന്​ അളവില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. മത്​സരത്തി​​​െൻറ അന്തിമ റൗണ്ടിലേക്ക്​ അടുക്കു​േമ്പാൾ പോരാട്ടച്ചൂടും വർധിക്കുന്നുണ്ട്​്​.അംഗനശ്രീ മത്​സരത്തിൽ ആകെ ഒമ്പത്​ റൗണ്ടുകളാണുള്ളത്​. ആദ്യറൗണ്ടിൽ പാചകമത്​സരമായിരുന്നു. തുടർന്ന്​ ലളിതഗാനമോ, നാടോടിനൃത്ത​മോ തെരഞ്ഞെടുത്ത്​ അവതരിപ്പിക്കൽ ആയിരുന്നു. മൂന്ന്​, നാല്​ റൗണ്ടുകളിൽ സിനിമ രംഗം അനുകരിക്കൽ, പൊതുവിഞ്​ജാനം എന്നിവയായിരുന്നു യഥാക്രമം. ആറിന്​ ഫൈനൽ റൗണ്ടും നടക്കും. പ്രധാന വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഇൗമാസം ഏഴിനാണ് അവാർഡ്​ദാനമെന്ന്​ സംഘാടകർ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT