റോബോട്ട്​ സോഫിയ 21ന്​ ബഹ്​റൈനിലേക്ക്​ വരുന്നു

മനാമ: അത്​ഭുതപ്പെടുത്തുന്ന രീതിയിൽ ലോകത്തോട്​ സംവദിക്കുന്ന റോബോട്ട്​ സോഫിയ ബഹ്​റൈനിൽ എത്തുന്നു. മൂന്ന ാമത്​ മിഡിൽ ഇസ്​റ്റ്​ ആൻറ്​ ആ​ഫ്രിക്ക ഫിൻടെക്ക്​ ​ഫോറത്തിൽ സംബന്​ധിക്കാനാണ്​ പ്രശസ്​തയായ യന്ത്രമനുഷ്യൻ എത്തുന്നത്​. ​കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനായ സോഫിയ ഫോറത്തിൽ സദസുമായി സംവദിക്കുകയും ചെയ്യും. ഇൗ റോബോട്ടി​​​െൻറ വാക്കും പ്രവൃത്തികളുമെല്ലാം ശാസ്​ത്രലോകം വിസ്​മയത്തോടെയാണ്​ നോക്കുന്നത്​. 2017 ഒക്ടോബർ 25 ൽ സൗദിയിൽ നടന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയിരുന്നു. 2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്. പ്രശസ്​ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്​തത്​ എന്നതും മറ്റൊരു പ്രത്യേകതയാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT