മനാമ: വിമാനത്താവള നവീകരണത്തി​​​െൻറ ഭാഗമായി വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ബന്ധപ്പ െട്ടവര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിനും ഡിപ്പാര്‍ച്ചര്‍ റൗണ്ട് എബൗട്ടിനുമിടയിലുള്ള 2403 ാം നമ്പര്‍ റോഡ് ഇരു ഭാഗങ്ങളിലും കുറച്ചു സ്ഥലത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡിലെ റൗണ്ട് എബൗട്ടില്‍ നിന്ന്​ ഖലീഫ അല്‍ കബീര്‍ ഹൈവേയിലേക്ക് ഫാല്‍ക്കണ്‍ സിഗ്​നലിലൂടെ തിരിയുകയും വലത്തോട്ട് ചേര്‍ന്ന് മൂവ് എന്‍ പിക് ഹോട്ടല്‍ റോഡി​​​െൻറ ഭാഗത്തേക്ക് പോവുകയും ചെയ്യേണ്ടതാണെന്ന് അറിയിച്ചു. കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കുള്ള പ്രവേശന, നിര്‍ഗമന പാതകളും അടക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്​തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച നിയന്ത്രണം ഏഴ് മാസം തുടരുമെന്നും അതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT