മനാമ: ബഹ്റൈനിൽ ഹൃദയാഘാതംമൂലം മരണമടഞ്ഞ എറണാകുളം പറവൂർ സ്വദേശി ജയകൃഷ്ണൻ ഷാജിക്ക് (34) ആദരാഞ്ജലി അർപ്പിച്ച് ബഹ്റൈൻ മലയാളി സെയിൽ ടീം (ബി.എം.എസ്.ടി) അനുശോചന യോഗം ചേർന്നു.
യൂണിലിവർ കമ്പനിയിൽ ജീവനക്കാരനായിരുന്ന ജയകൃഷ്ണൻ ഹൃദയാഘാതത്തെതുടർന്നാണ് അന്തരിച്ചത്. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
സിംസ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ബി.എം.എസ്.ടി പ്രസിഡൻറ് സിജു കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർക്കുളം, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, ദിലീപ്, സത്യൻ, ഗണേഷ് കൂറാറ, സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.