മനാമ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിെൻറ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഇൗ വാക്സിൻ നൽകുക.
ഭാരത് ബയോടെക് നിർമിച്ച വാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടനയും അംഗീകാരം നൽകിയിരുന്നു. നിർമാണ കമ്പനി നൽകിയ വിവരങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് ഉപയോഗ അനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. 26,000 പേർ പെങ്കടുത്ത വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണത്തിൽ കോവിഡ്-19നെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഗുരുതരമായ കേസുകളിൽ 93.4 ശതമാനം ഫലപ്രദമാണെന്നും കാര്യമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും പഠനത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.