മനാമ: ബഹ്റൈൻ മലയാളി കുടുംബം (ബി.എം.കെ) കുടുംബസംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. എന്റർടെയിൻമെന്റ് സെക്രട്ടറി എം.എസ്. പ്രദീപ് അവതാരകനായിരുന്നു.
മറ്റു ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും സംഗീത നിശക്ക് നേതൃത്വം നൽകി. ടീം പത്തേമാരി, ടീം സിത്താർ മ്യൂസിക് ആൻഡ് ഇവന്റ്സ് എന്നിവരുടെ സംഗീത സന്ധ്യയും അരങ്ങേറി. സഹൃദയ പയ്യന്നൂർ ചിലങ്ക ടീമിന്റെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും പരിപാടികൾക്ക് മിഴിവേകി. ബി.എം.കെ സെക്രട്ടറി പ്രജിത്ത് പീതാംബരൻ സ്വാഗതവും ട്രഷറർ ലിഥുൻകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.