ജ​ലീ​ലി​യോ

റ​ങ്കൂൺ സ്രാ​പ്: മ​നു​ഷ്യാ​ന്ത​സ്സി​ന്റെ പാ​സ്പോ​ർ​ട്ട്‌

പ്ര​മേ​യ​ങ്ങ​ളു​ടെ മൗ​ലി​ക​ത കൊ​ണ്ടും ആ​വി​ഷ്ക​രി​ക്കു​ന്ന ഭൂ​മി​ക​ക​ളു​ടെ വൈ​വി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ നോ​വ​ലാ​ണ് ബ​ഹ്റൈ​ൻ പ്ര​വാ​സി​യും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ ജ​ലീ​ലി​യോ​യു​ടെ റങ്കൂൺ സ്രാ​പ്. പു​തി​യ​കാ​ല മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റാ​ൻ ത​ക്ക വി​ഭ​വ​ങ്ങ​ൾ ഇ​തി​ലു​ണ്ട്.

ഒ​ള​വി​ല​മെ​ന്ന ഗ്രാ​മ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നോ​വ​ൽ ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ ഒ​രേ​സ​മ​യം ഭൂ​ത​കാ​ല​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല​ത്തെ​യും മ​നു​ഷ്യ​ര​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ രേ​ഖ​പ്പെ​ടു​ത്തു​ന്നു. മ​തം, രാ​ഷ്ട്രീ​യം, ദേ​ശം, ഭാ​ഷ, ധ​നം തു​ട​ങ്ങി​യ അ​നേ​കം അ​ട​രു​ക​ളി​ലൂ​ടെ നോ​വ​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥി​തി​ക​ളു​ടെ​യും കീ​ഴെ മ​നു​ഷ്യാ​ന്ത​സ്സ് എ​ത്ര​മാ​ത്രം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന രാ​ഷ്ട്രീ​യ വി​ശ​ക​ല​നം​കൂ​ടി ആ​യി മാ​റു​ക​യാ​ണ് റങ്കൂൺ സ്രാ​പ്. ഇ​തി​ന​കം വാ​യ​ന​ക്കാ​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും ശ്ര​ദ്ധ കൃ​തി നേ​ടി.

മ​ല​ബാ​റി​ൽ​നി​ന്ന് മാ​ണി​ക്യ​ക്ക​ല്ലു​ക​ളു​ടെ ഖ​ന​ന​ത്തി​ന് പു​റ​പ്പെ​ട്ട വ​ലി​യ​ച്ഛ​ൻ ക​രു​ണ​ൻ സ്രാ​പ്പി​നെ തേ​ടി ഹ​ർ​ഷ​ൻ എ​ന്ന സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ ന​ട​ത്തു​ന്ന യാ​ത്ര​യും അ​തി​നി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ സം​ഭ​വ​പ​ര​മ്പ​ര​ക​ളു​മാ​ണ് നോ​വ​ലി​ന്റെ ഇ​തി​വൃ​ത്തം. ച​രി​ത്ര​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന ത്രി​ല്ല​ർ സ​മാ​ന​മാ​യ സ​ഞ്ചാ​ര​മാ​യി നോ​വ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു.

ഗ​ൾ​ഫ് കു​ടി​യേ​റ്റ​ത്തി​ന് മു​മ്പു​ള്ള മ​ല​യാ​ളി കു​ടി​യേ​റ്റ​ങ്ങ​ളും ലോ​ക​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പൗ​ര​ത്വ പ്ര​തി​സ​ന്ധി​ക​ളും മ്യാ​ന്മ​റി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ ച​രി​ത്രം, റോ​ഹി​ങ്ക്യ​ൻ സം​ഘ​ർ​ഷം, മ​നു​ഷ്യ​ക്ക​ട​ത്ത്, പ​ലാ​യ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം വൈ​വി​ധ്യ​മാ​യ ഭൂ​മി​ക​യി​ലാ​ണ് നോ​വ​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നാ​ട​ക​ര​ച​ന​ക​ൾ​ക്ക് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച ജ​ലി​ലി​യോ​ക്ക് മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ചെ​റു​ക​ഥ​ക്ക് ന​ൽ​കി​വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ ന​വ​നീ​തം പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​രു​ന്നു. നോ​വ​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ബി.​കെ.​എ​സ് -ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് പ്ര​കാ​ശ​നം ചെ​യ്യും.

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ, എ​ഴു​ത്തു​കാ​ര​ൻ ലി​ജി​ഷി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് ഉ​മ്പാ​ച്ചി, ബ്രേ​വ് കോം​ബാ​റ്റ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി മാ​ർ​ക്കോ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Rangoon Srap- Passport of Humanity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.