മനാമ: ബഹ്റൈനിലെ പ്രഥമ മ്യൂസിക്കൽ ലേഡീസ് ബാൻഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാർഷികം ബി.എം.സി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.
ശരണ്യ ജിതേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, യൂറോപ്യൻ ഡിജിറ്റൽ യൂനിവേഴ്സിറ്റി ഗ്ലോബൽ ഡോക്ടർ ഓഫ് എക്സലൻസ് ഇൻ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ് ബഹുമതി ലഭിച്ച ഡോ. സലാം മമ്പാട്ടൂമൂല, പ്രോഗ്രാം കൺവീനർ രാജേഷ് പെരുങ്കുഴി എന്നിവരെ ആദരിച്ചു. പിങ്ക് ബാംഗ് കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
സംഗീത നൃത്തകലാപരിപാടികളും അരങ്ങേറി. സുരമ്യ ബിജു, അഞ്ജു മഹേഷ്, നിതരാജ് എന്നിവർ നേതൃത്വം നൽകി. ജിതില രജീഷ് സ്വാഗതവും രേഷ്മ സുബിൻദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.