മനാമ: കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 170ൽപരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം ആക്ടിങ് പ്രഡിഡന്റ് മുനീർ പിലാക്കൂൽ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, ഷാഫി വേളം, ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണി, പ്രതിനിധികളായ നൗഫൽ, കിഷോർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, അഷ്റഫ് കാട്ടിലപീടിക, ഫൈസൽ കണ്ടീതാഴ, അസീസ് റിഫ, പി.കെ. ഇസ്ഹാഖ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ പി.എം.എ. ഹമീദ് അരൂർ, നസീർ ഇഷ്ടം, കുഞ്ഞമ്മദ് ചാലിൽ, സാജിദ് അരൂർ, വി.പി. അഷ്റഫ്, ജമാൽ കല്ലുംപുറം, നൗഷാദ് തീക്കുനി, പഞ്ചായത്ത് ഭാരവാഹികളായ റഫീഖ് എളയടം, സലീം മാരാംവീട്ടിൽ തുടങ്ങിയർ ക്യാമ്പ് നിയന്ത്രിച്ചു. കെ. ലത്തീഫ് സ്വാഗതവും സഹീർ വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.