മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റിൽ അജീഷ് സൈമൺ, അമീർ സഖ്യം ലെവൽ വണിൽ വിജയികളായി.
ഫൈസൽ സലിം മുഹമ്മദ്- സ്മിജോ ബേബി സഖ്യമാണ് ലെവൽ ടു വിജയികൾ. ആവേശകരമായ മത്സരത്തിൽ അർജുൻ, സുജിത് സാമുവേൽ സഖ്യം ലെവൽ വൺ റണ്ണേഴ്സ് അപ് ആയി. ജുബിൻ, അർജുൻ സഖ്യം ലെവൽ ടൂ റണ്ണേഴ്സ് അപ് ആയി.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അപ്രൂവ്ഡ് അമ്പയർ ഷാനിൽ അബ്ദുൽ റഹീം മുഖ്യാതിഥിയായി പങ്കെടുത്തു.
വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു.
ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർ വി.എം. പ്രമോദ്, പ്രദീപ്, ഹമദ് ടൗൺ ഏരിയ എക്സിക്യൂട്ടിവ്സ്, സജി, രജിത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
പ്രമുഖ ബാഡ്മിന്റൺ റഫറികളായ വിനോദ്, വിശാൽ പെരേര, ശക്തിവേൽ കന്തസ്വാമി, ജ്യോത്സ്ന റെദ, ബ്ലെസി തോമസ്, റഷീദ്, തമിഴ്സിൽവി ശക്തിവേൽ, ഡെൽവിൻ ഡേവിസ് തുടങ്ങിയർ കളികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.