​ഇന്ത്യൻ സ്​കൂൾ ഫെയറിനെതിരായ കാമ്പയിൻ നിരുത്തരവാദപരം –ഭരണസമിതി

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗ ഫെയറുമായി ബന്ധപ്പെട്ട്​ മാനേജ്​മ​​െൻറ്​ വിളി​ച്ചുചേർത്ത യോഗത്തെക്കുറിച്ച്​ തൽപര കക്ഷികൾ നടത്തുന്ന ദുഷ്​പ്രചാരണം അപലപനീയവും നിരുത്തരവാദപരവുമാണെന്ന്​ സ്‌കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. ഇത്തരം നടപടികൾ  സ്‌കൂളിനെതിരെ സമൂഹത്തിൽ തെറ്റിധാരണ  പരത്താനുള്ള ശ്രമത്തി​​​െൻറ ഭാഗമാണ്​. ഇത്​ കഴിഞ്ഞ ജനറൽ ബോഡിയുടെ തീരുമാനത്തി​​​െൻറ ലംഘനവുമാണ്. സ്‌കൂൾഫെയർ ഏതെങ്കിലും ഒരു ഗ്രൂപ്പി​​​െൻറ  താൽപര്യത്തിനുള്ളതല്ല. മറിച്ച് ഒരു കമ്യൂണിറ്റി സ്‌കൂൾ എന്ന നിലക്ക് അശരണരായ വിദ്യാർഥികളെ സഹായിക്കുന്നതിനും അധ്യാപകരും, അനധ്യാപകരും അടക്കമുള്ള സ്‌കൂൾ ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിനടത്തുന്നതാണ്. കഴിഞ്ഞ വർഷത്തെ മെഗ ഫെയർ വഴി സ്‌കൂൾ ചരിത്രത്തിലെ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചു എന്ന് മാത്രമല്ല നിലവിൽ കേവലം 2000 ദിനാറിൽ താഴെ പണമാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇതി​​​െൻറ പ്രീ ഒാഡിറ്റഡ് എക്കൗണ്ട്  കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. ഇൗകാര്യങ്ങൾ മറച്ചുവെച്ച്​  ഫെയർ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണങ്ങളെ രക്ഷിതാക്കൾ തിരിച്ചറിയണം. കഴിഞ്ഞ രണ്ടര വർഷമായി സ്​കൂളിൽ നടന്നുവരുന്ന ഒരു പ്രവർത്തനത്തിലും സഹകരിക്കാതിരുന്ന ഇക്കൂട്ടർ ഇപ്പോൾ ഫെയർ യോഗത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പിന്നീട്​ യോഗത്തിൽ പങ്കെടുത്തവരെ മുഴുവൻ ‘കച്ചവട താൽപര്യക്കാർ’ എന്ന് വിളിച്ച്​ അപമാനിക്കുന്നത്  തീർത്തും അപലപനീയമാണ്. എന്ത് കച്ചവട താൽപര്യമാണ് അവിടെ നടന്നതെന്ന്​ ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കണം. പ്രവാസി സമൂഹത്തിൽ പലതരം വ്യവസായവും ജോലിയും ചെയ്‌തു ജീവിക്കുന്നവരാണ് എല്ലാവരും. അവരുടെ കുട്ടികൾ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നവരോ, മുമ്പ്​ പഠിച്ചവരോ ആയിരിക്കാം. സ്‌കൂളി​​​െൻറ ഉന്നമനം  ലക്ഷ്യമാക്കി നടത്തുന്ന ഫെയർ പോലെയുള്ള  പരിപാടികളിൽ  മുഴുവൻ പ്രവാസി സമൂഹത്തി​​​െൻറയും സഹായം ആവശ്യമാണ്.  ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഒരു കച്ചവട താൽപര്യക്കാരുടെയും  പ്രവർത്തനത്തിന്​ സ്‌കൂളിനെ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് പലരും  ദുഷ്​പ്രചരണങ്ങളുമായി ഇറങ്ങിയിട്ടുള്ളത്. 
 ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സഹായിക്കുക എന്നത് സമൂഹത്തി​​​െൻറ ഉത്തവാദിത്തമായാണ്​ കമ്മിറ്റി കാണുന്നത്​.ഇതി​​​െൻറ ആദ്യപടിയായാണ്​ അവർക്ക് ക്ലാസ്​ തുടങ്ങുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചത്. മന്ത്രാലയം അതി​​​െൻറ അംഗീകാരത്തിനാവശ്യമായ പരിശോധനകൾ ആരംഭിക്കുകയും   ചെയ്തു. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെപോലും വികലമായി ചിത്രീകരിക്കുന്നവരെ എങ്ങനെ കാണണമെന്ന് സമൂഹം ചിന്തിക്കണം.
  ഇതെല്ലാം കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. വിമർശനം ഉന്നയിച്ചവർ ജനറൽ ബോഡിയിൽ നടന്ന ക്രിയാത്മ ചർച്ചകളിൽ പ​െങ്കടുക്കാതിരിക്കുകയാണുണ്ടായത്​.അതുകൊണ്ട്​ അവിടെ നടന്ന കാര്യങ്ങൾ പലതും ഇവർ അറിഞ്ഞിട്ടില്ല. ഫെയർ അടക്കമുള്ള എല്ലാപരിപാടികളും സ്‌കൂളി​​​െൻറ ഉന്നമനം  ലക്ഷ്യമാക്കിയുള്ളതാണ്​. 
സ്‌കൂളി​​​െൻറ ഉത്തമ താൽപര്യങ്ങൾക്ക്  എതിരായി ദുഷ്​പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. അപകീർത്തികരമായ പ്രചാരണങ്ങൾ തുടർന്നാൽ നിയമനടപടി സ്വീകരിക്കുന്നത്​ സംബന്ധിച്ച്  ആലോചിക്കാൻ മാനേജ്‌മ​​െൻറ്​ നിർബന്ധിതരാകും. 
 കുപ്രചരണങ്ങൾ തള്ളി സ്‌കൂൾ മെഗ ഫെയർ വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഭരണസമിതി അഭ്യർഥിച്ചു.

Tags:    
News Summary - campaign against indian school fair-gulfnews-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.