ബ​ഹ്‌​റൈ​ൻ കോ​ട്ട​യം പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​-കു​ടും​ബ​സം​ഗ​മ​ത്തിൽനിന്ന് 

കോട്ടയം പ്രവാസി ഫോറം ഓണാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു

മനാമ: ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറം സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും കേരള സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസലോകത്തെ തിരക്കുകളിൽ ജീവിക്കുമ്പോഴും ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിന്റെ പ്രവർത്തനനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സെഗയ്യ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. കെ.പി.എഫ് അംഗവും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ അമ്പളിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.

തൃശൂർ കഫേയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ 700ഓളം പേർ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രശസ്‌തരായ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളം, ഭരതനാട്യം, നാടോടി നൃത്തം, സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, കവിത പാരായണം, മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി ഒട്ടേറെ പരിപാടികളും അരങ്ങേറി. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് ജോയ് വെട്ടിയാടൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, റസാക്ക് മൂഴിക്കൽ, ബി.എം.സി ഡയറക്ടർ ഫ്രാൻസിസ് കൈതാരം, എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ നായർ, കെ.പി.എഫ് സ്ഥാപക ജനറൽ സെക്രട്ടറി സിജു പുന്നവേലി തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പ്രവാസി ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കറുകച്ചാൽ, ഷിനോയ് പുളിക്കൽ, റെജി കുരുവിള, സോജി മാത്യു, സിബി ചമ്പന്നൂർ, അജയ് ഫിലിപ്പ്, പ്രിൻസ് ജോസ്, സോണി തോമസ്, ജോയൽ ജോൺ, സാജിദ് വേട്ടമല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾക്ക് സജി എരുമേലി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡന്റ് സജീവ് ചാക്കോ നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം

മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 'ഒരുമയോടെ ഒരോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡോ. പി.വി. ചെറിയാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ നിത്യൻ കളരിക്കൽ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, പത്തനംതിട്ട അസോസിയേഷൻ രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, ഐമാക് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോഹൻദാസ്, വി.സി. ഗോപാലൻ എന്നിവർ സംസാരിച്ചു.

ഓണാഘോഷ കമ്മിറ്റി കൺവീനർ അനിൽ മടപ്പള്ളിയുടെയും എന്റർടെയിൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോടിന്റെയും നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും മെംബർമാരുടെ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ്‌ ജോണി താമരശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞു. ട്രഷറർ സലീം ചിങ്ങപുരം നിയന്ത്രിച്ച ചടങ്ങിൽ ശ്രീജിത്ത്‌ അരകുളങ്ങര, അഷ്‌റഫ്‌ പുതിയ പാലം, ജ്യോജിഷ്, ബിനിൽ, രമേശ്‌ ബേബികുട്ടൻ, രാജീവ് കോഴിക്കോട്, സുബീഷ് മടപ്പള്ളി, രാജേഷ്, കാസിം, റംഷാദ്, സജേഷ്, ജിജേഷ്, ബഷീർ, അഷ്‌റഫ്‌, ജാബിർ, റോഷിത്, വികാസ്, സുരേഷ്, സാബു, സുബീഷ് അത്തോളി, അതുൽ മേപ്പയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

എ​സ്.​എ​ൻ.​സി.​എ​സ് ന​വ​രാ​ത്രി ആ​ഘോ​ഷം കിം​സ് ഹോ​സ്പി​റ്റ​ൽ ബ​ഹ്‌​റൈ​ൻ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ താ​രി​ഖ് ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​സ്.​എ​ൻ.​സി.​എ​സ് ന​വ​രാ​ത്രി ആ​ഘോ​ഷം

മ​നാ​മ: എ​സ്.​എ​ൻ.​സി.​എ​സ് ന​വ​രാ​ത്രി ആ​ഘോ​ഷ​വും സ​ബ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നു. കിം​സ് ഹോ​സ്പി​റ്റ​ൽ ബ​ഹ്‌​റൈ​ൻ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ താ​രി​ഖ് ന​ജീ​ബ് മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, പ്രാ​ർ​ഥ​ന ക്ലാ​സ് ക​മ്മി​റ്റി, പൂ​ജ ക​മ്മി​റ്റി, പ്ര​സാ​ദം ക​മ്മി​റ്റി, ഗു​രു​നാ​ദം ഓ​ർ​ക്ക​സ്ട്ര ക​മ്മി​റ്റി, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി, മീ​ഡി​യ ക​മ്മി​റ്റി എ​ന്നീ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സം​ഗീ​ത ഗോ​കു​ൽ അ​വ​താ​ര​ക​യാ​യ ച​ട​ങ്ങി​ൽ അ​സി. സെ​ക്ര​ട്ട​റി പ്ര​സാ​ദ് വാ​സു സ്വാ​ഗ​ത​വും ന​വ​രാ​ത്രി ക​ൺ​വീ​ന​ർ അ​ജേ​ഷ് ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ചെ 5.30ന് ​മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ക​വി​യു​മാ​യ ഡോ. ​ജ​യ​കു​മാ​ർ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Expats celebrated Onam in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.