മനാമ: ഇന്ത്യയുടെ 75 ാമത് റിപ്പബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി ദേശീയപതാക ഉയർത്തി. വിവിധ മേഖലകളിൽ രാജ്യം പുരോഗതിയും വളർച്ചയും കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്നും 40 ശതമാനത്തോളം ജനങ്ങൾ അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വവും നാനാത്വത്തിൽ ഏകത്വവും രൂക്ഷമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരുണത്തിൽ രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ശ്രമിക്കുകയും മതേതരത്വവും ജനാധിപത്യവും സമാധാനവും നിലനിർത്താനും മാനവികതയുടെയും സൗഹാർദത്തിന്റെയും കാവലാളായി മാറാനും ഓരോ പൗരനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലർവാടി അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.