റ​മ​ദാ​നി​ൽ ഭ​ക്ഷ​ണം അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ൽ എ​ത്തി​ക്കാ​ൻ ഹോ​പ് ബ​ഹ്‌​റൈ​ൻ

മ​നാ​മ: റ​മ​ദാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന നാ​ളു​ക​ളി​ല്‍ ബ​ഹ്റൈ​നി​ലെ വി​വി​ധ ഇ​ഫ്താ​ര്‍ സം​ഗ​മ​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും ഭ​ക്ഷ​ണം അ​റേ​ഞ്ച് ചെ​യ്യു​മ്പോ​ൾ വ​ള​രെ കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​കൂ​ടി ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ഒ​രു​ങ്ങി ഹോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ. അ​ധി​ക​മെ​ന്ന് തോ​ന്നി​യാ​ൽ, ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച് അ​ര്‍ഹ​രാ​യ ആ​ളു​ക​ള്‍ക്ക് എ​ത്തി​ക്കാ​നും ഹോ​പ് അം​ഗ​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണ്.

ഇ​ഫ്‌​താ​ർ സം​ഗ​മ​ങ്ങ​ളി​ലെ ആ​ർ​ഭാ​ട​ങ്ങ​ൾ​ക്കി​ട​യി​ൽ, തു​ച്ഛ​മാ​യ വേ​ത​നം ല​ഭി​ക്കു​ന്ന​വ​രെ​ക്കൂ​ടി ഓ​ർ​ക്കാ​നും, ‘ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​ത്’ എ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നു​മാ​യി ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ ഹോ​പ് ഈ ​സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ൽ​കി​വ​രു​ന്നു. വൈ​കി​യു​ള്ള അ​റി​യി​പ്പു​ക​ൾ അ​നു​സ​രി​ച്ച്, ഭ​ക്ഷ​ണം എ​ത്തി​ക്കു​മ്പോ​ഴേ​ക്കും പാ​ഴാ​കു​മെ​ന്ന​തി​നാ​ൽ രാ​ത്രി 8.30ന് ​മു​മ്പാ​യി അ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹോ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് 3717 0053 (ജെ​റി​ൻ) 3535 6757 (ജോ​ഷി), 3777 5801 (ഗി​രീ​ഷ്), 3936 3985 (ഫൈ​സ​ൽ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Hope Bahrain to deliver food to the needy during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.