ഇ​ന്ത്യ​ൻ സ്‌​കൂ​ൾ: അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം -ഇ​ൻ​ഡ​ക്സ് പാ​ര​ന്റ്സ് ഫോ​റം


മ​നാ​മ: യൂ​ത്ത് ഫെ​സ്റ്റി​വ​ൽ, മെ​ഗാ​ഫെ​യ​റു​ക​ൾ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കാ​തെ ന​ട​ത്താ​നു​ള്ള ശ്ര​ദ്ധ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ൻ​ഡ​ക്സ് പാ​ര​ന്റ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം ന​ൽ​കി സ്‌​കൂ​ൾ മെ​ഗാ ഫെ​യ​ർ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ഓ​ഫ്​​ലൈ​നാ​യി ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്നെ​ങ്കി​ൽ അ​മി​ത സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. അ​വ​ർ​ക്ക് ത​ക്ക​താ​യ പ്രോ​ത്സാ​ഹ​നം ന​ൽ​കേ​ണ്ട​തു​ണ്ട്. കു​റെ വ​ർ​ഷ​മാ​യി ശ​മ്പ​ള വ​ർ​ധ​ന ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രാ​ണ് അ​ധി​ക​വും. അ​വ​ർ​ക്കു​കൂ​ടി ഗു​ണ​ക​ര​മാ​വു​ന്ന രീ​തി​യി​ൽ മെ​ഗാ ഫെ​യ​റു​ക​ൾ മാ​റേ​ണ്ട​തു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഫെ​യ​റി​നു​ശേ​ഷം വേ​ത​ന വ​ർ​ധ​ന എ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ ന​ട​പ്പി​ലാ​യി​രു​ന്നി​ല്ല. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്ക് ഫീ​സി​ൽ ഇ​ള​വ് ല​ഭ്യ​മാ​ക്കാ​നും ഫെ​യ​റി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 100 ശ​ത​മാ​ന​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ട​മ​യാ​ണ്. പാ​ഠ്യേ​ത​ര കാ​ര്യ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന യൂ​ത്ത് ഫെ​സ്റ്റി​വ​ലും സ്കൂ​ളി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന മെ​ഗാ​ഫെ​യ​റു​ക​ളും അ​ത്യാ​വ​ശ്യ​മാ​ണ്. ഏ​ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തും ന​ട​ക്കു​ന്ന കാ​ര്യ​മാ​ണി​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.