??????? ?????? ???????? ??????? ?????????????????? ???????

ഇന്ത്യൻ സ്​കൂൾ ചരിത്രനേട്ടത്തി​െൻറ പാതയിൽ -ഭരണസമിതി

മനാമ: ഇന്ത്യൻ സ്​കൂൾ കഴിഞ്ഞ അക്കാദമിക്​ വർഷത്തിൽ പാഠ്യ-പാഠ്യേതര രംഗത്ത് ചരിത്രനേട്ടം കൈവരിച്ച്​ മുന്നേറ്റത്തി​​െൻറ പാതയിലാണന്ന്​ സ്​കൂൾ ഭരണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10-12 ക്ലാസിലെ പരീക്ഷ ഫലം ഏറ്റവും ഉയർന്നതാണ്​.  അതോ​െടാപ്പം പാഠ്യേതര മേഖലയിലും പ്രത്യേകിച്ച്  കായിക രംഗത്തും വലിയ നേട്ടമാണ് ഉണ്ടാക്കി. ഇതിന് ഇടയായ സാഹചര്യം സ്‌കൂളിൽ നല്ല പഠനാന്തരീക്ഷം സൃഷ്​ടിക്കുന്നതിനും, കലാകായിക രംഗത്ത് കൂടുതൽ ഊർജ്ജ സ്വലതയോടെ പ്രവർത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്​ടിക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞത് കൊണ്ടാണ്. അധ്യാപകർക്ക് മാനസിക പിരിമുറുക്കം ഒഴിവാക്കി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കാനും അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഭരണസമിതി എപ്പോഴും മുന്നിലുണ്ട്​. 

സ്​കൂൾ ഭരണസമിതിയുടെ ഒൗദ്യോഗിക ചുമതലയേൽക്കൽ നവംബറിൽ നടക്കും.  ഇത്തരത്തിൽ സ്‌കൂൾ ചരിത്രത്തിലെ ഏറ്റവും വലിയനേട്ടവുമായിമുന്നോട്ടുപോകുമ്പോൾ സ്‌കൂളിലെ രക്ഷിതാക്കൾ എന്നപേരിൽ ചിലർ സ്‌കൂളിന് എതിരെ ദുഷ്​ടലാക്കോടെയുള്ള  വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് രംഗത്തുവരുന്നുണ്ട്. ജി.സി.സിയിലെ തന്നെ ഏറ്റവും ഉയർന്ന  നിലവാരം പുലർത്തുന്ന ഇന്ത്യൻ സ്‌കൂളിനെ തകർക്കുക എന്ന ലക്‌ഷ്യം അത്തരം വ്യക്തികൾക്കുണ്ടോ  എന്ന് സംശയിക്കേണ്ടിരിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ളവരുടെ നിലപാടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയഭൂരിപക്ഷത്തോടെ രക്ഷിതാക്കൾ തള്ളിക്കളഞ്ഞതാണ്​.  റമദാൻ സമയത്ത്  കഠിനമായ ഉച്ചവെയിലിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി നിരവധി രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം സ്‌കൂൾ സമയ ക്രമം മാറ്റിയതിനെതിരെ,  ചിലർ വ്യാപകമായി ദുർപ്രചരണം നടത്തി.

മുൻ വർഷങ്ങളിലും ഇത്തരം ക്രമീകരണങ്ങൾ സ്‌കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടപ്പം ഭരണ സമിതിഅംഗങ്ങൾക്ക് എതിരെ, അധ്യാപിക-അധ്യാപകന്മാർക്ക് എതിരെ എല്ലാം വ്യാപകമായ ദുർപ്രചാരണമാണ് ഇക്കൂട്ടർ നടത്തുന്നത്​.  ഇത്തരക്കാർക്കെതിരെ സ്​കൂളി​​െൻറ ജനറൽബോഡി മുമ്പ്​ തീരുമാനിച്ചിട്ടുള്ളത് പോലെ സ്‌കൂളി​​െൻറ  ഉത്തമ താല്​പര്യം സംരക്ഷിക്കാൻ, തുടർ നടപടികളിലേക്ക് നീങ്ങുവാൻ ഭരണസമിതി നിർബന്ധിതമാകും. ഇന്ത്യൻ സ്‌കൂൾ സ്ഥാപിതമായതി​​െൻറ  70 വർഷം 2019-20 മാണ് അതി​​െൻറ  ഭാഗമായുള്ള ആഘോഷ പ്രവർത്തനങ്ങൾ അടുത്തവർഷം മുതൽ ആരംഭിക്കും വിപുലമായ പരിപാടികളോടെ അത് സംഘടിപ്പിക്കണമെന്നാണ് ഭരണസമിതി ആലോചിട്ടുള്ളതെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി. സ്​കൂൾ ​ചെയർമാൻ പ്രിൻസ്​ നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി , റിഫ പ്രിൻസിപ്പൽ പമേല സേവ്യർ, ഖുർഷിദ്​ ആലം, ബിനു മണ്ണിൽ, രാ​ജേഷ്​ നമ്പ്യാർ, എൻ.എസ്​ പ്രേമലത, വൈസ്​ പ്രിൻസിപ്പൽമാരായ വിനോദ്​, സതീഷ്​ എന്നിവർ സംബന്​ധിച്ചു. 

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.