?????? ??????????? ?? ??????????????? ??????? ???????? ???????????????

‘മാതൃക​ െഎക്യരാഷ്ട്ര സഭ സമ്മേളന’ത്തിന്​ ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി

മനാമ: വിദ്യാർഥികളിൽ നേതൃത്വഗുണവും പ്രഭാഷണ മികവും വളർത്തുന്നതിനുതകുന്ന ‘മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളന’ത്തിന ്​ ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി. ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്​തു. വിമർശനാത്മക ചിന്തയും നേതൃപാടവവും വളർത്താൻ ഇത്തരം പരിപാടി കളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളവൽക്കരണത്തി​​െൻറ ഈ കാലത്ത്, ലോകത്തെക്കുറിച്ച് പഠിക്കുന്നത് മുമ്പത്തേക്കാളും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു.

സ്‌കൂൾ സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ എന്നിവർ സംബന്​ധിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി ഏഴ് മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന 300 ലേറെ വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്​. ദേശീയ ഗാന ആലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറൽ ഫലാക് സെയ്​ദ്​ അഫ്രോസും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സിന്നിയാ നോയൽ ഫെർണാണ്ടസും ആശംസകൾ അർപ്പിക്കുകയും മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം തുടങ്ങിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം ന്യൂ മില്ലെനിയം സ്കൂൾ,അൽ നൂർ ഇൻറർനാഷണൽ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നിന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സമ്മേളനത്തിൽ പങ്കു കൊണ്ടു. സമ്മേളനത്തി​​െൻറ ചുമതലയുള്ള ഡയറക്ടർ ഉമാ രാജേന്ദ്ര​​െൻറയും സ്​റ്റാഫ് അംഗങ്ങളുടെയും മാർഗ നിർദേശത്തിൽ സീനിയർ വിദ്യാർഥികൾ അടങ്ങുന്ന സമിതിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന്​ വൈകുന്നേരം സമാപന ചടങ്ങിൽ വിവിധ കൗൺസിലുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിനിധികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.