??????? ???????? ???????? ????????? ?????? ??????? ???????? ?????? ????????? ??????????

ഇന്ത്യൻ സ്‌കൂളിൽ രക്ഷിതാക്കൾക്കായി മെഡിക്കൽ ക്യാമ്പ്​ നടത്തി

മനാമ: ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ ഒരു മണിവരെ നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കുകൊണ്ടു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആൻറണി, അസിസ്​റ്റൻറ്​ സെക്രട്ടറി എൻ.എസ് പ്രേമലത, എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , രാജേഷ് നമ്പ്യാർ , മുഹമ്മദ് ഖുർഷിദ് ആലം, വി അജയകൃഷ്‌ണൻ , സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.