‘പാക്​ട്​’ നൃത്ത സംഗീതോത്സവം ജൂൺ 14ന് ഇന്ത്യൻ സ്​കൂളിൽ

മനാമ: പാലക്കാട് ആർട്​സ്​ ആൻറ്​ കൾച്ചറൽ തിയേറ്റർ (പാക്​ട്​ ബഹ്‌റൈൻ ) ഇൻറർ ആർട്​സ്​ ഇൻറർനാഷണൽ കമ്പനിയുമായി സഹകര ിച്ച് ‘ശ്രുതിലയം–2019’എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. പാക്​ട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്​. ജൂൺ 14ന് ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ്​ പരിപാടികൾ നടക്കുക.

‘പാലക്കാടി​​െൻറ ചരിത്രസ്​മാരകങ്ങളെ സംരക്ഷിക്കാൻ ഇടപെടും’

മനാമ: ചരിത്രവും പ്രതാപവും പേറ​ുന്ന പാലക്കാടി​​െൻറ ചരിത്രസ്​മാരകങ്ങൾ ഉൾപ്പെടെയുള്ളവ സംരക്ഷിക്കാനും പുതിയ തലമുറക്ക്​ പരിചയപ്പെടുത്താനും കേരള സമൂഹത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ പാക്​ട്​ തയ്യാറാകുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. മഹാകവിയും ദാർശനികനുമായ പൂന്താനം നമ്പൂതിരിയുടെ ഞ്​ജാനപ്പാന മുഖ്യവിഷയമായി നൃത്തശിൽപം അവതരിപ്പിക്കാനുള്ള കാരണം തന്നെ പുതിയ തലമുറക്ക്​ നൽകാനുള്ള ഉപഹാരം എന്നനിലക്കാണെന്നും രക്ഷാധികാരി മുരളി മേനോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്​മരണാർഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, ചെമ്പൈ ഭാഗവതരുടെ ശിഷ്യൻ പത്മശ്രീ കെ.ജി. ജയൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹ്​റൈനിലെ നൂറോളം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനവുംകെ.ജി. ജയ​​െൻറ കച്ചേരിയും നടക്കും.

വൈകിട്ട് നിളോത്സവത്തിൽ സിന്ധ്യ രാജ​​െൻറയും സംഘത്തി​​െൻറയും നൃത്തം. അതിനു ശേഷം പാലക്കാടി​​െൻറ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി. നിളോത്സവത്തി​​െൻറ മുഖ്യ ആകർഷണം ‘ജ്ഞാനപ്പാന’ നൃത്ത ശിൽപം സിനിമ താരങ്ങളായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വർഷം കേരളം നേരിട്ട മഹാ പ്രളയ സമയത്തു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി. അതോടൊപ്പം തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാലക്കാടുകാരനായ ഒരു വ്യക്തിക്ക് വീട് നിർമിച്ചു. താക്കോൽദാനം മെയ് 18നു നിർവഹിക്കും. ഇൗവൻറ്​ സ്​പോൺസർ കമ്മിറ്റി ചെയർമാൻ ഹരി വൈദ്യനാഥ്​, കോർഡിനേറ്റർ ഡോ.രഞ്ചിത്ത്​, പാക്​ട്​ പ്രസിഡൻറ്​ ശിവദാസ്​ നായർ, രക്ഷാധികാരികളായ വിശ്വപ്രസാദ്​, മുരളി മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.