ഇൗ​സ ടൗ​ണി​ലെ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ ഫെ​യ​ർ

ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് പുറത്തിറക്കി

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് ലോഞ്ചിങ് ഇൗസ ടൗണിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ. ഷാനവാസിന് നൽകി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ടിക്കറ്റ് പ്രകാശനംചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വർഗീസ്, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 23, 24, 25 തീയതികളിൽ സ്‌കൂൾ കാമ്പസിൽ മെഗാ ഫെയറും ഫുഡ് ഫെസ്റ്റിവലും നടക്കും. സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനമാണ് ആദ്യ ദിനത്തിൽ അരങ്ങേറുക. ദക്ഷിണേന്ത്യൻ പിന്നണിഗായകരായ സിദ്ധാർഥ് മേനോൻ, മൃദുല വാര്യർ എന്നിവർ നയിക്കുന്ന സംഗീത പരിപാടികൾ നവംബർ 24നും ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത പരിപാടി 25നും നടക്കും.

മെഗാ മേളയുടെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. മഹത്തായ ഉദ്യമത്തിന് പിന്തുണയേകി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വിവിധ മേഖലകളിൽനിന്നുള്ള പ്രദർശനങ്ങളും ഭക്ഷ്യമേളയും ആർട്ട് എക്സിബിഷനുകളും മേളയുടെ ആകർഷണമാണ്. സ്‌കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മേളയിൽനിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും ഉപയോഗിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നതിനും മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കും മേളയിൽനിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ സ്വാഗതവും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി നന്ദിയും പറഞ്ഞു. മെഗാ ഫെയറിലേക്കുള്ള പ്രവേശന ഫീസ് രണ്ടു ദിനാറാണ്. 

Tags:    
News Summary - Indian School Mega Fair Ticket Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.