ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

ഇന്ത്യൻ സ്കൂൾ കായികമേള: ജെ.സി. ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്

മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി. ബോസ് ഹൗസ് 387 പോയന്റോടെ ഓവറോൾ ചാമ്പ്യൻഷിപ് നേടി. സി.വി രാമൻ ഹൗസ് 378 പോയന്റുമായി റണ്ണേഴ്‌സ് അപ്പായി. 304 പോയന്റുമായി വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനവും 283 പോയന്റുമായി ആര്യഭട്ട ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ റി​ലേ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

 

ഈസ ടൗൺ കാമ്പസിൽ നടന്ന വർണാഭമായ പരിപാടിയിൽ റിഫ കാമ്പസുകളിലെ വിദ്യാർഥികളും പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, റീം (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ് പ്രേമലത, മുഹമ്മദ് ഖുർഷിദ് ആലം, വി. അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ജെ.​സി. ബോ​സ് ഹൗ​സി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ സ്കൂൾ പതാക ഉയർത്തി. സ്‌കൂൾ ബാൻഡ്, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചൈതന്യം വിളിച്ചോതുന്ന ഘോഷയാത്രകൾ എന്നിവയുടെ അകമ്പടിയോടെയുള്ള മാർച്ച് പാസ്റ്റ് കാണികളുടെ മനം കവർന്നു. മാർച്ച് പാസ്റ്റിൽ 74 പോയന്റോടെ ആര്യഭട്ട ഹൗസ് ഒന്നാം സമ്മാനം നേടി. 70 പോയന്റ് വീതം നേടി സി.വി. രാമൻ ഹൗസും വിക്രം സാരാഭായ് ഹൗസും രണ്ടാം സമ്മാനം പങ്കിട്ടു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി റീം ​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

 മാർച്ച് പാസ്റ്റിൽ 61 പോയന്റുമായി ജെ. സി. ബോസ് ഹൗസ് മൂന്നാം സ്ഥാനം നേടി. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു. ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സജി ആന്റണി നന്ദിയും പറഞ്ഞു. വിജയികൾക്ക് 600ലധികം മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി റീം ​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യി​ൻ വി​ജ​യി​ക​ൾ​ക്ക്  ​സമ്മാ​നം ന​ൽ​കു​ന്നു

 വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​ർ

സൂ​പ്പ​ർ സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: മു​ഹ​മ്മ​ദ് ഹ​ഫീ​സ് (28 പോ​യ​ന്റ് -ജെ.​സി ബോ​സ് ഹൗ​സ് )

സൂ​പ്പ​ർ സീ​നി​യ​ർ ഗേ​ൾ​സ്: സാ​നി​യ ഷാ​ജി (28 പോ​യ​ന്റ് -സി.​വി.​രാ​മ​ൻ ഹൗ​സ്)

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: ആ​രോ​ൺ വി​ജു (28 പോ​യ​ന്റ് -സി.​വി.​രാ​മ​ൻ ഹൗ​സ്)

സീ​നി​യ​ർ ഗേ​ൾ​സ്: ആ​ഗ്ന​സ് ചാ​ക്കോ (24 പോ​യ​ന്റ് -ജെ.​സി ബോ​സ് ഹൗ​സ്)

പ്രീ-​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: ദി​നോ​വ് റോ​ണി (28 പോ​യ​ന്റ് -ജെ.​സി ബോ​സ് ഹൗ​സ്)

പ്രീ ​സീ​നി​യ​ർ ഗേ​ൾ​സ്: നേ​ഹ​ൽ റീ​ന ബി​ജു (24 പോ​യ​ന്റ് -ജെ​സി ബോ​സ് ഹൗ​സ്)

ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: അ​ഫ്‌​ല അ​ബ്ദു​ൽ റ​സാ​ഖ് (21 പോ​യ​ന്റ്, വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ്)

ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ: ജ​ന്ന​ത്ത് ദീ​പ് കൗ​ർ (23 പോ​യ​ന്റ് -ആ​ര്യ​ഭ​ട്ട ഹൗ​സ്)

സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: അ​ലി ഹു​സൈ​ൻ അ​ലി(19 പോ​യ​ന്റ് -ആ​ര്യ​ഭ​ട്ട ഹൗ​സ്)

സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ: മോ​ണ അ​ബ്ദു​ൽ മ​ജീ​ദ് (18 പോ​യ​ന്റ് -സി.​വി രാ​മ​ൻ ഹൗ​സ്)

Tags:    
News Summary - Indian School Sports Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.