ഇന്ത്യൻ സ്​കൂൾ റിഫ കാമ്പസിൽ വർണാഭമായ അവാർഡ്​ ദാന ചടങ്ങ്​

മനാമ: ഇന്ത്യൻ സ്​കൂൾ റിഫ കാമ്പസിൽ 2016^17 അക്കാദമിക്​ വർഷത്തിൽ മികച്ച പ്രകടനം കാഴ്​ചവെച്ച കുട്ടികളെ ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന അവാർഡ്​ ദാന ചടങ്ങിൽ 800ഒാളം കുട്ടികൾ പ​െങ്കടുത്തു. പ്രകൃതിയുടെ പ്രാധാന്യം പ്രകടമാക്കുന്ന ആശയം മുൻനിർത്തി നിരവധി കലാപരിപാടികളും നടന്നു. 

ചടങ്ങിൽ അതിഥികളായി പ​െങ്കടുത്ത എഞ്ചിനിയർ മുഹമ്മദ്​ അലി അൽഖോസായ്​, പി.വി.മുഹമ്മദ്​ റഫീഖ്​, വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി അൻവർ അൽ ഖാബി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്​തു. ചെയർമാൻ പ്രിൻസ്​ നടരാജൻ, സെക്രട്ടറി ഷെമിലി പി.ജോൺ, വൈസ്​.ചെയർമാൻ മുഹമ്മദ്​ ഇഖ്​ബാൽ, ഖുർഷിദ്​ ആലം, സജി ആൻറണി, ജെയ്​ഫർ മെയ്​ദാനി, പ്രിയ ലാജി, പ്രിൻസിപ്പൽമാരായ വി.ആർ.പളനിസ്വാമി, സുധീർ കൃഷ്​ണൻ, ​ൈവസ്​ ​പ്രിൻസിപ്പൽ പമേല സേവ്യർ, ഹെഡ്​ ടീച്ചർമാരായ സലോണ പയസ്​, എലിസബത്ത്​ ഫിലിപ്പ്​ തുടങ്ങിയവരും സംബന്ധിച്ചു.

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.