??????? ?????? ????????????????????????????? ??.??.????? ???????????? ?????????? ?????? ??????? ????????? ????????? ???? ??????????????.

ഇന്ത്യൻ സ്​കൂൾ: കച്ചവട താൽപര്യക്കാരെ തിരിച്ചറിയണമെന്ന്​ പി.പി.എ

മനാമ: ഇന്ത്യൻ സ്​കൂളിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന കച്ചവട താൽപര്യക്കാരെയും ആദർശ ശുദ്ധിയില്ലാത്തവരെയും തിരിച്ചറിയണമെന്ന്​ പ്രോഗ്രസീവ്​ പാരൻറ്​സ്​ അലയൻസ്​ (പി.പി.എ) ഭാരവാഹികൾ അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം അദ്​ലിയ ഫുഡ്​ വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ സംബന്ധിച്ചു. ഇതിൽ സ്​ഥാനാർഥികളെ പരിചയപ്പെടുത്തി. സാമൂഹിക ^സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.പി.എക്ക്​ എതിരെ മത്സരിക്കുന്ന മറ്റ് രണ്ട് പാനലുകളും നയിക്കുന്നത്​ നിലവിൽ രക്ഷിതാക്കളല്ലാത്ത മുൻ ചെയർമാൻമാരാണ്​. സ്പോൺസേർഡ് പാനലുകളാണത്​. പി.പി.എ കഴിഞ്ഞ മൂന്ന്​ വർഷം പ്രിൻസ് നടരാജ​​െൻറ നേതൃത്വത്തിൽ സ്​കൂളിൽ നടപ്പാക്കിയ നേട്ടങ്ങളുടെ പട്ടികയുമായാണ്​ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇൗ കാലയളവിൽ സ്​കൂളിന്​  പഠനരംഗത്ത് പുതിയദിശാബോധം നൽകാനും സാമ്പത്തിക അച്ചടക്കമുണ്ടാക്കാനും കഴിഞ്ഞതായി യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്കൂളി​​െൻറ എല്ലാവിധ സാമ്പത്തിക ഇടപാടുകളും സുതാര്യമാക്കി. അധ്യാപനത്തിൽ  നൂതനമായ മാറ്റങ്ങൾ കൊണ്ട് വരികയും സ്കൂൾ മികവി​​െൻറ കേന്ദ്രമായി മാറുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ ഇല്ലാതാക്കി വിദ്യാഭ്യാസ വിദഗ്ധരുടെ കയ്യിൽ സ്കൂളിനെ ഭദ്രമാക്കുകയാണ് ചെയ്തത്. അധ്യാപകർക്കിടയിൽ കിടമത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരുസമീപനവും സ്വീകരിച്ചില്ല. അതി​​െൻറ ഫലമായി ഗ്രൂപ്പ്​ രാഷ്​ട്രീയത്തിന്​ അതീതമായ മനോഭാവം രൂപപ്പെട്ടു. ഗ്രൂപ്പിന് അതീതമായി അധ്യാപക പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പൂർണമായി അംഗീകരിച്ചുകൊണ്ട്  അവർക്കിടയിൽ നിന്ന്​ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് പി.പി.എ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്​. വൻ സാമ്പത്തിക ബാധ്യതകൾ കൊണ്ട് സ്കൂളി​​െൻറ ദൈനം ദിന പ്രവർത്തനങ്ങൾ തന്നെ പ്രയാസകരമായിരുന്ന ഒരു അവസ്ഥയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്.

തുടർന്ന്​ അവിടുത്തെ എല്ലാ അനാവശ്യ ചെലവുകളും ഒഴിവാക്കി. ഒപ്പം സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ട് തന്നെ സ്കൂളിൽ വിവിധ  വികസന പ്രവർത്തനങ്ങൾക്ക്​ മുൻകയ്യെടുക്കാൻ ഭരണസമിതിക്ക്​ കഴിഞ്ഞിട്ടുണ്ട്. രണ്ട് മെഗ ഫെയർ നടത്തിയ  ഈ  ഭരണസമിതി 2016ലെ ഫെയറിൽ നിന്നും 160000 ദിനാർ എന്ന വരുമാന നേട്ടം ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും മുഴുവൻ ആളുകളുടെയും പ്രശംസ നേടുകയും ചെയ്​തു. ഇത്തരം നേട്ടങ്ങൾക്ക്​ നേതൃത്വം നൽകിയ പ്രിൻസ് നടരാജനാണ്​ വീണ്ടും പി.പി.എയുടെ ചെയർമാൻ സ്​ഥാനാർഥി. സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പരിചയ സമ്പന്നരുടെ പാനലാണ്​ പി.പി.എ മുന്നോട്ടുവെക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.