മനാമ: അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസ് (ബികാസ്) നടത്തുന്ന ഓൺലൈൻ യോഗ പരിപാടികൾക്ക് തുടക്കമായി. 'പ്രതിരോധ ശേഷിക്ക് യോഗ' വിഷയത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽനിന്ന് രാജ്യസഭ എം.പി ഡോ. വിനയ് സഹസ്രബുദ്ധെ, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽസഈദ്, ശ്രീ ശ്രീ ആയുർവേദ കോളജ് ആൻഡ് റിസർച് സെൻററിലെ കാൻസർ ആൻഡ് ഡയബറ്റിക് കൺസൽട്ടൻറ് ഡോ. നിഷ മണികണ്ഠൻ എന്നിവർ പെങ്കടുത്തു. തുടർദിവസങ്ങളിൽ യോഗ സംബന്ധിയായ വിവിധ വിഷയങ്ങളിലുള്ള ആറു വെബിനാറുകളും യോഗ പ്രദർശനങ്ങളും സംഘടിപ്പിക്കും. ഇന്ത്യയിലെയും മിഡിലീസ്റ്റിലെയും പ്രമുഖരായ യോഗ പരിശീലകരും വിഷയ വിദഗ്ധരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.