??????? ?????? ??? ??? ????????? ??????? ???????????????? ????? ????? ???????? ???? ???????? ???????? ??????????.

ഇന്ത്യൻ സ്‌കൂൾ മലയാള ദിനം ആഘോഷിച്ചു

മനാമ: നവംബർ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച്​ ഇന്ത്യൻ സ്‌കൂൾ മലയാള ദിനാചരണം നടത്തി. ഇൗസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാഹിത്യ വിമർശകനും സാംസ്‌കാരിക പ്രവർത്തകനുമായ അനിൽ വേങ്കോട് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യൂട്ടിവ് കമ്മിറ്റി  അംഗം സജി മാർക്കോസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്ക്​ മാതൃഭാഷ പഠനം അനിവാര്യമാണെന്ന് അനിൽ വേങ്കോട് പറഞ്ഞു. മറ്റേതൊരു വിഷയവും പഠിക്കുന്ന അത്രയും പ്രാധാന്യത്തോടെ മാതൃ ഭാഷ പഠനവും  പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മലയാള ദിനാഘോഷം മാതൃഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുമെന്നും ചടങ്ങിൽ സംസാരിച്ച സജി മാർക്കോസ് പറഞ്ഞു.  പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതി​​െൻറ ആവശ്യകതയെ കുറിച്ച് സ്‌കൂൾ അധ്യാപിക വിബി ശരത് സംസാരിച്ചു. മലയാള ദിനാഘോഷത്തി​​െൻറ ഭാഗമായി ഒരുക്കിയ തിരുവാതിരക്കളി,സംഘഗാനം, പദ്യം ചൊല്ലൽ, ഗാനമേള എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. 
വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 
Tags:    
News Summary - Malayalam Day-Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.