മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയ ക്യാമ്പിൽ നൂറിൽപരം അംഗങ്ങൾ രക്തം ദാനം ചെയ്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും അഡ്വൈസറി ചെയർമാൻ സിജുകുമർ, വനിത വിങ് കൺവീനർ സ്മിത അഗസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ട്രഷറർ ആരിഫ് പോർക്കുളം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. ജോയന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെംബർഷിപ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ കേറ്റൻ, ശ്രീലേഷ് ശ്രീനിവാസ്, ഗണേഷ് കുറാറ, ഷിഹാബ് മരക്കാർ, സുമേഷ് അലിയത്ത്, ഹസൻ, നീരജ്, പ്രശാന്ത്, പ്രജീഷ് കെ.പി എന്നിവരും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.