മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ്​ കി​രീ​ടം നേ​ടി​യ ബ​ഹ്​​റൈ​ൻ ടീം

മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ കി​രീ​ടം ബ​ഹ്​​റൈ​ന്​

മ​നാ​മ: കോ​ലാ​ലം​പു​രി​ൽ ന​ട​ന്ന മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൊ​യ്​​തെ​ടു​ത്ത്​ ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ്​ ടീം ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​ക്കെ​തി​രെ എ​ട്ടു വി​ക്ക​റ്റി​നാ​ണ്​ വി​ജ​യം കൈ​വ​രി​ച്ച​ത്.

ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച മു​ന്നേ​റ്റം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച ടീ​മി​ന്‍റെ വി​ജ​യം ക​രി​യ​റി​ലെ​ത​ന്നെ മി​ക​ച്ച നേ​ട്ട​മാ​ണ്. ലോ​ക ചാ​മ്പ്യ​ന്മാ​രോ​ട്​ ഏ​റ്റു​മു​ട്ടാ​ൻ ക​ഴി​യു​ന്ന​ത്ര ക​രു​ത്തു​പ​ക​രു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ചാ​മ്പ്യ​ൻ​ഷി​പ്.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 51 പ​ന്തി​ൽ 73 റ​ൺ​സെ​ടു​ത്ത്​ സു​ഹൈ​ൽ അ​ഹ​മ​ദ് പ്ലെ​യ​ർ ഓ​ഫ്​ ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ബൗ​ളി​ങ്​ കാ​ഴ്ച​വെ​ച്ച റി​സ്​​വാ​ൻ ബ​ട്ട്​ ത​ന്‍റെ ക​രി​യ​റി​ലെ​ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. സീ​രീ​സി​ലെ മി​ക​ച്ച ബൗ​ള​റാ​യും അ​ദ്ദേ​ഹം അം​ഗീ​കാ​രം നേ​ടി. പ​ര​മ്പ​ര​യി​ലെ മി​ക​ച്ച ബാ​റ്റ്​​സ്മാ​നാ​യി സ​ർ​ഫ​റാ​സ്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​ചാ​മ്പ്യ​ൻ​ഷി​പ്​ വി​ജ​യം ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്‍റെ പൂ​ർ​ണ ആ​ത്മാ​ർ​ഥ​ത​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റേ​തു​മാ​ണ്. മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ്​ കി​രീ​ടം ബ​ഹ്​​റൈ​ന്​ നേ​ടാ​നാ​യ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ്​ ഫെ​ഡ​റേ​ഷ​ൻ അ​ഡ്​​വൈ​സ​റി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ മ​ൻ​സൂ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Malaysia Open T20 Cricket Championship Crown for Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.