മനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പടവ് കുടുംബവേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 31 വരെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ആസ്റ്റർ ഹോസ്പിറ്റലിെൻറ സനദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ െഎ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇത്തരം മെഡിക്കൽ ക്യാമ്പുകൾ എല്ലാ ബഹ്റൈൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പടവിെൻറ മെഡിക്കൽ ക്യാമ്പിനെ അനുമോദിച്ചതോടൊപ്പം എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം മുഖ്യാതിഥിയായിരുന്നു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് സുനിൽ ബാബു മെഡിക്കൽ ക്യാമ്പിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സാമൂഹികപ്രവർത്തകനായ സയീദ് ഹനീഫ്, ആസ്റ്റർ മാനേജർ രജിത് രാജൻ, മാർക്കറ്റിങ് മാനേജർ സുൽഫിക്കർ അലി എന്നിവർ ആശംസ നേർന്നു.
മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ രാസിൻ ഖാൻ, ഉമ്മർ പാനായിക്കുളം, സത്താർ ആലുവ, ഹക്കീം പാലക്കാട്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.