മനാമ: 'പടവ്' കുടുംബവേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി. ആസ്റ്റർ ഹോസ്പിറ്റലിെൻറ സനദ് ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു.
െഎ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ് ഉദ്ഘാടനം ചെയ്തു. ഇത്തരം മെഡിക്കൽ ക്യാമ്പുകൾ എല്ലാ ബഹ്റൈൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളികുളങ്ങര, സാമൂഹിക പ്രവർത്തകനായ നാസർ മഞ്ചേരി, ഗഫൂർ കൈപ്പമംഗലം, അൻവർ ഒയാസിസ്, ജയീസ്, ആസ്റ്റർ ഹോസ്പിറ്റൽ അസി. മാനേജർ രജിത് രാജൻ, മാർക്കറ്റിങ് മാനേജർ ജോൺ ബ്രൈറ്റ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ രാസിൻ ഖാൻ പ്രവർത്തനങ്ങൾ വിവരിച്ചു. ഷിബു പത്തനംതിട്ട പരിപാടി നിയന്ത്രിച്ചു. സഹൽ തൊടുപുഴ, സലാം നിലമ്പൂർ, അൻവർ കൊടുവള്ളി, അഷ്റഫ് വടകര, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.നൗഷാദ് മഞ്ഞപാറ സ്വാഗതവും പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.