ഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ്‌ വടകരക്ക്

മ​നാ​മ: ​ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ യൂ​ത്ത് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​സ്വാ​ർ​ഥ​മാ​യ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക്ക് ന​ൽ​കി​വ​രു​ന്ന ഷു​ഹൈ​ബ് പ്ര​വാ​സി മി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു.ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ലോ​ക​ത്ത് നി​ശ്ശ​ബ്ദ സേ​വ​നം ന​ട​ത്തി​വ​രു​ന്ന മ​നോ​ജ് വ​ട​ക​ര​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ര​സ്കാ​ര​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി​യും മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​െ​ന്റ സ്മ​ര​ണാ​ർ​ഥ​മാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കി​വ​രു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത​ട​ക്കം മ​രി​ച്ച​വ​രെ മ​താ​ചാ​ര പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത മ​നോ​ജ് വ​ട​ക​ര, സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ളി​പ്പി​ക്കു​വാ​നും മ​റ്റും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​ണ്.വ​ട​ക​ര അ​ട​ക്കാ​ത്തെ​രു സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 1993ലാ​ണ് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. ജി​ഷ​യാ​ണ് ഭാ​ര്യ. മ​ക​ൻ: ആ​ദി​ത്യ​ൻ. ജ​നു​വ​രി 27ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് യൂ​ത്ത് ഫെ​സ്റ്റ് 2023 വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം, സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യു​ഡ്, ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, യൂ​ത്ത്‌ ഫെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - pravasi mithra award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.