ശൈഖ മയ

ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ശൈഖ മയയെ നിർദേശിച്ചു

മനാമ: ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ബഹ്‌റൈൻ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയർപേഴ്‌സൻ ശൈഖ മയയെ ബഹ്‌റൈൻ നിർദേശിച്ചു.നാമനിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ സുസ്ഥിര ടൂറിസത്തി​െൻറ വളർച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതൽ പ്രവർത്തിക്കാൻ അവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിലൂടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താൻ സാധിക്കും.

സാംസ്‌കാരിക ടൂറിസം രംഗത്ത് അവർ നൽകിയ സംഭാവനകളെ പരിഗണിച്ച് 2017ൽ ലോക ടൂറിസം ഓർഗനൈസേഷൻ പ്രത്യേക അംബാസഡർ പദവി നൽകി ആദരിച്ചിരുന്നു.ബഹ്‌റൈൻ പാരമ്പര്യ-സാംസ്‌കാരിക അതോറിറ്റിയുടെ വളർച്ചയിലും ലോക പൈതൃക പട്ടികയിലേക്ക് ബഹ്‌റൈനെ എത്തിക്കുന്നതിലും അവർ നൽകിയ സംഭാവനകൾ വലുതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT