മ​നാ​മ: വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ്​ റ​വ​ന്യു (എ​ൻ.​ബി.​ആ​ർ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 244 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 2115 പ​രി​ശോ​ധ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സം, നി​ർ​മാ​ണം, റി​യ​ൽ എ​സ്റ്റേ​റ്റ്, റീ​ട്ടെ​യി​ൽ, പ്ലം​ബി​ങ്, ഹീ​റ്റ്, എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വാ​റ്റ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​വു​മാ​ണ്​ മു​ഖ്യ​മാ​യും നി​രീ​ക്ഷി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ​സി​സ്റ്റം ന​ട​പ്പാ​ക്കി​യ​തി​ന്​ ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വാ​റ്റ് ഇ​ൻ​വോ​യ്‌​സു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

കു​റ്റ​കൃ​ത്യം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ വാ​റ്റ് നി​യ​മം അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും അ​ട​ക്കേ​ണ്ട വാ​റ്റി​ന്റെ മൂ​ന്നി​ര​ട്ടി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്.

ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ബി​സി​ന​സ് നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും എ​ൻ.‌​ബി‌.​ആ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

വാ​റ്റ്, എ​ക്സൈ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കോ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നോ NBR കാ​ൾ സെ​ന്റ​റി​ൽ 24 മ​ണി​ക്കൂ​റും ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും ല​ഭ്യ​മാ​യ 80008001 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും vat@nbr.gov.bh ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാം. വാ​റ്റ് സം​ബ​ന്ധ​മാ​യ​തും ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് സ്‌​കീം ചോ​ദ്യ​ങ്ങ​ൾ​ക്കും ds@nbr.gov.bh എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - VAT, Excise Deduction: 244 violations found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.