മനാമ: ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി വെസ്റ്റ് റിഫ യൂനിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു. സജീർ കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് നബി പഠിപ്പിച്ച മഹിത മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം വെളിച്ചമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വെളിച്ചം സ്വർഗത്തിലേക്ക് വഴിനടത്തുന്നതാണ്. നിർഭാഗ്യവശാൽ മുഹമ്മദ് നബിയോടുള്ള സ്നേഹം അദ്ദേഹത്തെക്കുറിച്ചുള്ള വർണനകളിൽ മാത്രം ഒതുങ്ങുന്ന ദുഃഖകരമായ കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിറ്റ് പ്രസിഡന്റ് പി.എം. അശ്റഫ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉവൈസ് ഖിറാഅത്ത് നടത്തി. മൂസ കെ. ഹസ്സൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.