കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ നിർത്തിയ ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കമോഴ്സ്യൽ വിമാന സർവിസ് ആരംഭിച്ച് 100 ദിവസം പിന്നിട്ടു. ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് നിയന്ത്രണങ്ങളോടെ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചത്.
ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് ഇപ്പോഴും നേരിട്ട് കുവൈത്തിലേക്ക് വരാൻ അനുമതിയില്ല. 100 ദിവസത്തിനിടെ കുവൈത്തിലേക്ക് 1,92,000 പേർ വിമാന മാർഗം വന്നു. ഇതിൽ ഭൂരിഭാഗവും നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ്. ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളൊക്കെയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
ദുബൈ, തുർക്കിയിലെ ഇസ്തംബൂൾ വിമാനത്താവളങ്ങൾ ഇടത്താവളമാക്കി ആ രാജ്യത്ത് രണ്ടാഴ്ച ക്വാറൻറീനിൽ ഇരുന്നാണ് പ്രവാസികൾ വരുന്നത്. അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ ജോലി നഷ്ടപ്പെടാതിരിക്കാൻ ഏറെ സാഹസപ്പെട്ടാണ് കുവൈത്തിലെത്തുന്നത്. തിരിച്ചെത്താൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞ് നിരവധി പേരുടെ അവസരം നഷ്ടമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.