കുവൈത്ത് സിറ്റി: അവിചാരിതമായി വിമാന സർവിസുകൾ റദ്ദാക്കിയത് മൂലം ട്രാൻസിറ്റ് കേന്ദ്രങ്ങളായ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിഷയത്തിൽ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഒാൺലൈനായി നടത്തിയ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്. അധികൃതർ സ്വീകരിച്ച മുൻകരുതൽ നടപടികളെ ഉൾക്കൊള്ളുന്നു. ഇതിനിടയിൽ പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അംബാസഡർ പറഞ്ഞു. 'കുവൈത്തിലെ തൊഴിൽനിയമങ്ങൾ' വിഷയത്തിൽ ലേബർ വിഭാഗം സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി പ്രസേൻറഷൻ അവതരിപ്പിച്ചു. എംബസി വക്താവ് ഫഹദ് സൂരി നവംബറിൽ എംബസി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസേൻറഷൻ അവതരിപ്പിച്ചു.
വൈകാതെ പരിമിതമായ തോതിൽ എംബസി ഒാഡിറ്റോറിയത്തിൽ ആളുകളെ പെങ്കടുപ്പിച്ചും ബാക്കി ഒാൺലൈനായും ഒാപൺ ഹൗസ് നടത്താനാവുമെന്ന് അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത് മുൻ ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹിെൻറ നിര്യാണത്തിൽ അദ്ദേഹം അനുശോചിച്ചു.
എംബസിയിലും പാസ്പോർട്ട് ഒാഫിസിലും വരുേമ്പാൾ കോവിഡ് മാർഗനിർദേശം പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കോൺസുലർ സർവിസ് തടസ്സമില്ലാതിരിക്കാനാണ് ആദ്യ പരിഗണന. എംബസിയുടെ കവാടം ഇന്ത്യൻ സമൂഹത്തിനായി തുറന്നിട്ടിരിക്കുകയാണ്.നമ്മുടെ സൂക്ഷ്മതക്കുറവ് കൊണ്ട് പ്രവേശനത്തിന് തടസ്സമുണ്ടാവുന്ന നിലയുണ്ടാവരുത്. എംബസി അങ്കണത്തിലും പാസ്പോർട്ട് ഒാഫിസുകളിലും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുന്നത് അടക്കം മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണം.എംബസി നടത്താൻ നിശ്ചയിച്ച പ്രധാന ചില പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കി. സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.