ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ സൊ​സൈ​റ്റി ​ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ചെ​യ​ർ​മാ​ർ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ അ​ൽ അ​താ​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

അം​ബാ​സ​ഡ​ർ കെ.​എ​സ്.​ഇ ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ സൊ​സൈ​റ്റി ​ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ചെ​യ​ർ​മാ​ർ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ അ​ൽ അ​താ​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​ക്ര​ഡി​റ്റേ​ഷ​ൻ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​മാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. രാ​ജ്യ​ത്ത്​ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ൽ​നി​ന്ന്​ നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്. 2018 മു​ത​ലാ​ണ് എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​ബ​ന്ധ​ന വെ​ച്ച​ത്. കു​വൈ​ത്ത് സ​ർ​ക്കാ​റി​െൻറ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ എ​ൻ.​ഒ.​സി ന​ൽ​കൂ.

ഇ​ന്ത്യ​യി​ൽ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ​യും കു​വൈ​ത്തി​ലെ​യും സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തും ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.