അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് ഹ​മ​ദ്

അ​ൽ അ​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി അം​ബാ​സ​ഡ​ർ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പു​തി​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട​ൽ, വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ വ​കു​പ്പ് മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച​ക​ളും ച​ർ​ച്ച​ക​ളും ന​ട​ത്തി​വ​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് ഹ​മ​ദ് അ​ൽ അ​ദാ​നി​യെ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ വി​വി​ധ അ​സി​സ്റ്റ​ന്റ് മ​ന്ത്രി​മാ​രു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കു​വൈ​ത്തി​ന്റെ ഏ​ഷ്യ​യി​ലെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​മീ​ഹ് ഈ​സ ജൗ​ഹ​ർ ഹ​യാ​ത്തു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടു​ത്തി​ടെ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചു.

കു​വൈ​ത്ത് നി​യ​മ​കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​മ​ദ് റാ​ഷി​ദ് അ​ൽ മാ​രി​യു​മാ​യും പ്രോ​ട്ടോ​കോ​ൾ അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ബീ​ൽ റാ​ഷി​ദ് അ​ൽ ദ​ഖീ​ലു​മാ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 

Tags:    
News Summary - Ambassador made the diplomatic discussions lively.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.