??????? ???????? ?????? ????????????????? ???????????? ????????????? ???????
മനാമ: പാചക വാതക സിലിണ്ടറുകള്‍ വീടി​​െൻറ ചൂട് കൂടിയ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത് അപകട സാധ്യത ഉയര്‍ത്തുമെന്ന്​ മുന്നറിയിപ്പ്​ . സിവില്‍ ഡിഫന്‍സ് വിഭാഗം വീട്ടമ്മമാർക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലാണ്​ സുരക് ഷാ നിർദേശമുയർന്നത്​. അടുക്കളക്ക് പുറത്ത് സിലിണ്ടറുകള്‍ സ്ഥാപിക്കലാണ് സുരക്ഷിതം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ഭാഗങ്ങളില്‍ സിലിണ്ടറുകള്‍ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണം. പഴയതും ദ്രവിച്ചതുമായ സിലിണ്ടറുകള്‍ ഒരിക്കലും ഉപയോഗിക്കരുത്​. സിലിണ്ടറുകള്‍ വേര്‍പെടുത്തുന്നതും ഫിറ്റ് ചെയ്യുന്നതും സൂക്ഷ്മതയോടെയായിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും പാചക വാതക പൈപ്പുകള്‍ മാറ്റാന്‍ ശ്രദ്ധിക്കണം. ഗ്യാസ് പടര്‍ന്നാല്‍ സോപ്പ് ലായനി ഉപയോഗിച്ച് കെടുത്താന്‍ ശ്രമിക്കണം. ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാലുള്ള മുന്‍ കരുതലുകളും തീയണക്കുന്നതിനുമുള്ള പരിശീലനവും വീട്ടിലുള്ളവർക്ക്​ അനിവാര്യമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വീടുകളിലെ സുരക്ഷാ നിര്‍ദേശങ്ങളും പൊതു സുരക്ഷാ കാര്യങ്ങളും പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമൂഹിക പങ്കാളിത്തത്തോടെ ഗൃഹനാഥകൾക്ക്​ ഇത്തരത്തില്‍ പരിശീലനം നല്‍കിയാല്‍ ഒരളവ് വരെ അത്യാഹിതങ്ങളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമെന്ന് ഉ
ദ്യോഗസ്ഥർ പറഞ്ഞു. പാചകവാതകം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. വിവിധ ഗവര്‍ണറേറ്റുകളില്‍ വനിതാ സുപ്രീം കൗണ്‍സില്‍, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് സാമൂഹിക ക്ഷേമ കേന്ദ്രങ്ങളില്‍ വെച്ച് ഇത്തരത്തില്‍ പരിശീലനവും ബോധവല്‍ക്കരണവും നല്‍കുമെന്ന്​ സിവില്‍ ഡിഫന്‍സ് വിഭാഗം വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍, അപകടങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, രക്ഷപ്പെടേണ്ട മാര്‍ഗങ്ങള്‍ എന്നിവയാണ് ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായുവിനേക്കാള്‍ ഭാരമുള്ളതാണ് പാചകവാതകമെന്നും അതിനാല്‍ അവ താഴ്ന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും ബോധവല്‍ക്കരണ ക്ലാസില്‍ വ്യക്തമാക്കി.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.